Type Here to Get Search Results !

Bottom Ad

കാറില്‍ ഏഴ് രാജ്യങ്ങള്‍ കറങ്ങിയടിച്ച് ഖാദറും ഷാഫിയും കാസര്‍കോട്ടെത്തി

evisionnews

കാസര്‍കോട്: (www.evisionnews.in)കാറില്‍ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കാസര്‍കോട് സ്വദേശികള്‍ സ്വദേശത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഖാദര്‍ കുണ്ടംകുഴിയും ചെമ്പിരിക്കയിലെ ഷാഫി ചാപ്പയുമാണ് ഈ സാഹസിക ദൗത്യത്തിനിറങ്ങിയത്.
ഡിസംബര്‍ 13ന് വൈകീട്ട് അഞ്ചോടെയാണ് ഖാദര്‍ കുണ്ടംകുഴിയുടെ കെ.എല്‍.14 എല്‍.1 ഫോര്‍ച്ചിനിറില്‍ യാത്രക്കിറങ്ങിയത്.കാസര്‍കോട് നിന്ന് മുംബൈ വഴി മധ്യപ്രദേശ്, യു.പി, ബീഹാര്‍, വെസ്റ്റ° ബംഗാള്‍, നാഗലാന്റ്, മണിപ്പുര്‍ വഴി ഇന്ത്യന്‍ അതിര്‍ത്തിയായ മോറെയില്‍ 10 ദിവസം കഴിഞ്ഞ് 23ന് .എത്തി പിന്നീട് കാര്‍ തിരിച്ചത് മ്യാന്‍മറിലേക്കായിരുന്നു. അവിടെ ഏഴ് ദിവസം. നേരേ പോയത് കംബോഡിയയില്‍ മൂന്ന് ദിവസം. പിന്നീട് ലാവോസിലും വിയറ്റ്‌നാമിലും രണ്ട് രാജ്യങ്ങളിലും കുടിആറ് ദിനം പിന്നീട്ട് തായ് ലന്റ് വഴി തിരിച്ച് മലേഷ്യയിലെത്തി ആറ് ദിവസം തങ്ങി. അവിടെ നിന്ന് സിങ്കപ്പൂരിലേക്ക് ആറ് ദിവസം. യാത്ര അവസാനിച്ചത് ജനുവരി 25ന്. മൊത്തം 13,870 കിലോമീറ്റര്‍ താണ്ടിയ കാര്‍ യാത്രയുടെ ലക്ഷ്യം ഓരോ രാജ്യങ്ങളിലേയും സാംസ്‌ക്കാരികത അറിയുന്നതിന് വേണ്ടിയായിരുന്നുവെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഇന്ത്യയില്‍ നിന്ന് വരുന്ന വരാണെന്നറിഞ്ഞ് പലരും യാത്രയ്ക്ക് പ്രോല്‍സാഹനം നല്‍കി. രാത്രിയും പകലുമായുള്ള യാത്ര ജീവിതത്തില്‍ പുതിയ അനുഭവമാണെന്നും ഈ യാത്ര പുതിയ ഒരു യാത്രയ്ക്ക് കുടി ഉത്തേജകം നല്‍കുന്നതായും അടുത്ത യാത്ര കാറില്‍ ലണ്ടനിലേക്കാണെന്നും ഇവര്‍ അറിയിച്ചു വാര്‍ത്താസമ്മേളനത്തില്‍ പി.ആര്‍.ഒ.ഷാഫി തെരുവത്തും സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad