Type Here to Get Search Results !

Bottom Ad

ബസില്‍ കടത്തുകയായിരുന്ന 10 കിലോ വെള്ളിയും 1 ലക്ഷം രൂപയുമായി പിതാവും മകനും അറസ്റ്റില്‍

മഞ്ചേശ്വരം:(www.evisionnews.in) ബസില്‍ കടത്തുകയായിരുന്ന 10 കിലോ വെള്ളിയും ഒരു ലക്ഷം രൂപയുമായി പിതാവും മകനും അറസ്റ്റിലായി. ചെന്നൈ സ്വദേശികളായ മഹാലിംഗം (55), മകന്‍ ജയകുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ പിടിയിലായത്.
ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ വെള്ളിയും പണവും കണ്ടെത്തിയത്. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ ഉമ്മര്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സനൂപ്, ഡ്രൈവര്‍ രാജീവന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്ത്വം നല്‍കി

keywords : bus-silver-gold-cash-check-post

Post a Comment

0 Comments

Top Post Ad

Below Post Ad