Type Here to Get Search Results !

Bottom Ad

ബസും ബൈക്കും കൂട്ടിയിടിച്ച് പെര്‍ള സ്വദേശി മരിച്ചു

ബദിയടുക്ക: (www.evisionnews.in)ബസും ബൈക്കും കൂട്ടിയിടിച്ച് യക്ഷഗാന കലാകരനായ പെര്‍ള സ്വദേശി മരിച്ചു. ബേങ്കപ്പദവിലെ കെ. വസന്ത(26)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ബണ്ട്വാളിലാണ് അപകടം നടന്നത്. പെര്‍ള കാര്‍ത്തികേയ ടയേര്‍സ് കമ്പനിയുടെ വിടഌശാഖയിലെ ജീവനക്കാരനാണ് വസന്ത. കട്ടീല്‍ യക്ഷഗാന കലാസംഘത്തിന്റെ കലാകാരനാണ്. ഇന്നലെ കട്ടീലില്‍ യക്ഷഗാനം അവതരിപ്പിക്കാന്‍ പോകുമ്പോഴാണ് അപകടം. വസന്ത സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ബസിടിക്കുകയായിരുന്നു. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. 

ഗോപാലലീല ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ശശികല, സാവിത്രി.
keywords : bus-bike-accident-perla-death

Post a Comment

0 Comments

Top Post Ad

Below Post Ad