Type Here to Get Search Results !

Bottom Ad

ജില്ലാനിര്‍മ്മിതി കേന്ദ്രം വാര്‍ഷിക ബജറ്റ് അംഗീകരിച്ചു

കാസര്‍കോട്:(www.evisionnews.in)ജില്ലാ നിര്‍മ്മിതി കേന്ദ്രം 2016-17 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ജില്ലാ ഭരണസമിതി യോഗം അംഗീകരിച്ചു. നിര്‍മ്മിതി കേന്ദ്രം ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്രം 31 പ്രവൃത്തികളാണ് ഏറ്റെടുത്ത് നടത്തുന്നത്. ആകെ 14,04,23,929 രൂപയുടെ പദ്ധതികളാണിത്. നിര്‍മ്മിതി കേന്ദ്രത്തിന് ദീര്‍ഘകാലമായി കിട്ടാനുളള തുക തിരികെ പിടിക്കുന്നതിന് മെമ്പര്‍ സെക്രട്ടറി കൂടിയായ സബ്കളക്ടര്‍ മൃണ്‍മയി ജോഷിയെ യോഗം ചുമതലപ്പെടുത്തി. ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായരുടെ നേതൃത്വത്തില്‍ ഇന്റേണല്‍ ഓഡിറ്റ് നടത്തും.കാസര്‍കോട് സ്റ്റേഡിയം സ്‌ക്വയര്‍ പ്രൊജക്ട്, രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകത്തില്‍ നടപ്പാക്കുന്ന ഗിളിവിണ്ടു പ്രൊജക്ട്, സ്വയംപര്യാപ്ത പട്ടികജാതി കോളനികള്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് കപ്പളളി ഹാംലെറ്റ് ഡെവലപ്പ്‌മെന്റ് സ്‌കീം, കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം തുടങ്ങിയവയാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രം നടത്തുന്ന പ്രവര്‍ത്തികള്‍.

ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തില്‍ പിന്നീട് തീരുമാനമെടുക്കും. സബ് കളക്ടര്‍ മൃണ്‍മയി ജോഷി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യുട്ടീവ് സെക്രട്ടറി തോമസ്, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ശാന്ത, ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസര്‍ കെ ജി വിജയപ്രസാദ്, സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കേളേജിലെ കുഞ്ഞിക്കണ്ണന്‍, ലീഡ് ബാങ്ക് പ്രതിനിധി പി നാരായണഭട്ട,് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad