ബോവിക്കാനം:(www.evisionnews.in) ബാലനടുക്കം കാര്‍ഗില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആതിഥ്യമരുളുന്ന അന്തര്‍ സംസ്ഥാന ഫ്‌ളഡ്‌ലൈറ്റ് സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 13ന് രാത്രി ഏഴു മണി മുതല്‍ ബോവിക്കാനം മൗലാന അബുല്‍ കലാം ആസാദ് മിനി സ്റ്റേഡിയത്തില്‍ നടക്കും. വിജയികള്‍ക്ക് 11111രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5555 രൂപയും ട്രോഫിയും നല്‍കും. പ്രമുഖ ടീമുകള്‍ക്ക് വേണ്ടി പ്രഗല്‍ഭ കളിക്കാര്‍ ബൂട്ടണിയും. പഴയകാല വോളിബോള്‍ താരം കെ.മുഹമ്മദിന്റെ ചടങ്ങില്‍ ആദരിക്കും. വോളിബോള്‍ റഫറി അബ്‌ദുല്‍ റഹ്‌മാന്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റി ഉപഹാരം സമര്‍പ്പിക്കും. അബ്‌ദുല്ല ദുബായ്, സാലി കാര്‍ഗില്‍, ഇര്‍ഫാദ് കാര്‍ഗില്‍, റംച്ചു കാര്‍ഗില്‍, നാഷി കാര്‍ഗില്‍ സംസാരിക്കും.
Post a Comment
0 Comments