Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടൊപ്പം ആടിയും പാടിയും ഒരു ദിവസം

evisionnews

ബോവിക്കാനം:(www.evisionnews.in) എന്‍ഡോസള്‍ഫാന്‍ വിഷം വീണ് വികൃതമായ മണ്ണില്‍ ജീവനും സ്വപ്നവും തകര്‍ന്നുപോയ പാവങ്ങള്‍ക്ക് ഇന്നലെ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ നിമിഷങ്ങളായിരുന്നു.
എം.സി.സി മുതലപ്പാറയുടെ ആഭിമുഖ്യത്തില്‍ ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തിലാണ് വ്യത്യസ്തമായ സ്‌നേഹ സംഗമം പരിപാടി അരങ്ങേറിയത്. മുളിയര്‍ പഞ്ചായത്തിലെ നാനുറോളം ദുരിതബാധിതരോടൊപ്പം അവരുടെ രക്ഷിതാക്കളും നാട്ടുകാരുമടക്കം ആയിരക്കണക്കിന് പേരാണ്  സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തത്.
ഒപ്പനയും ഡാന്‍സും നാടന്‍ പാട്ടുമടക്കം വിവിധ കലാപരിപാടികള്‍ നടന്നു. തങ്ങള്‍ക്കുവേണ്ടി കയ്യടിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരുപാടുപേരുണ്ടെന്നറിഞ്ഞപ്പോള്‍ ദുരിതബാധിതരുടെ മനസ്സ് നിറഞ്ഞു. വ്യത്യസ്ത വേഷങ്ങളണിഞ്ഞ് അവര്‍ വേദിയിലെത്തിയപ്പോള്‍ അത് കാണാനും കയ്യടിക്കാനും ഒരു നാട് മുഴുവന്‍ ഓടിയെത്തി. അവരോടൊപ്പം ഭക്ഷണം കഴിച്ചം അവരോട് കഥ പറഞ്ഞും ഒരു പകലിനെ അവിസ്മരണീയമാക്കി. ഒടുവില്‍ കൈനിറയെ സമ്മാനങ്ങളുമായി മടങ്ങുമ്പോള്‍ അവരുടെ മനസ്സില്‍ മായാത്ത ഓര്‍മ്മകളാണ് ബാക്കിയായത്.
പരിപാടി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അശറഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു. കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, എന്‍ഡോസള്‍ഫാന്‍ സമര നായകരെ ആദരിച്ചു. ലീല കുമാരി അമ്മ, റഫീക് കേളോട്ട്  ഡോക്ടര്‍ മാത്യുകുട്ടി വൈദ്യര്‍,  സിദ്ധീഖ് ബോവിക്കാനം, സുനൈഫ് റോംഗ്‌സൈഡ്, ജാഫര്‍ മുതലപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad