Type Here to Get Search Results !

Bottom Ad

മരുന്ന് ഫാക്ടറിയിൽ സ്‌ഫോടനം, ആറു മരണം

ഹൈദരാബാദ്:(www.evisionnews.in) ഹൈദരാബാദിൽ മരുന്ന നിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ആറു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ ഇബ്രാഹിംപട്ടണത്തിലെ ഹസിത ഫാർമസ്യുട്ടിക്കൽ ഫാക്ടറിയിൽ രാവിലെ 6.15നാണ് സ്‌ഫോടനം നടന്നത്.അപകടം നടക്കുന്പോൾ പതിനൊന്ന് തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഇവരിൽ എട്ടു പേർ രാത്രി ജോലിയിൽ കയറിയവരും ശേഷിച്ചവർ പകൽ ജോലിയ്ക്കായി എത്തിയതുമായിരുന്നു.
മരിച്ചവരിൽ നാലു പേർ ഛത്തീസ്ഗഡ് സ്വദേശികളും രണ്ടു പേർ ആന്ധ്രാപ്രദേശ് സ്വദേശികളുമാണ്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad