Type Here to Get Search Results !

Bottom Ad

ജിജി തോംസണിന്റെ കാലാവധി നീട്ടുന്നത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍.വിഎസ്

തിരുവനന്തപുരം:(www.evisionnews.in) ഫെബ്രുവരി 29ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണ് സര്‍വീസ് കാലാവധി നീട്ടിനല്‍കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും, അതുകൊണ്ട് ഈ നീക്കം തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു.
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പാമോയില്‍ അഴിമതിക്കേസിലെ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ പ്രധാനമന്ത്രിക്ക് എഴുതിയിരുന്നതാണ്. എന്നാല്‍ സുപ്രീം കോടിതി വിധിയും, കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറുകളും കാറ്റില്‍പ്പറത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ ആഗസ്തില്‍ നിയമിച്ചത്.
ഇപ്പോള്‍ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടാനുള്ള ശ്രമം, അഴിമതിക്കാരായ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും വേണ്ടി തെരഞ്ഞെടുപ്പുതന്നെ അട്ടിമറിക്കാന്‍ വേണ്ടിയാണ്. വി.എസ് കത്തില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad