Type Here to Get Search Results !

Bottom Ad

എരിയാലില്‍ വീടിന് നേരെ അക്രമം: മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): എരിയാലില്‍ വീടിന് നേരെയുണ്ടായ അക്രമത്തില്‍ മുന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. എരിയാല്‍ ബള്ളീര്‍ ഹൗസിലെ അലി ജവാദി (22) നെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയാണ് കേസ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു.


Keywords; Kasaragod-news-attack-case

Post a Comment

0 Comments

Top Post Ad

Below Post Ad