Type Here to Get Search Results !

Bottom Ad

നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിലില്‍ നടത്തണമെന്ന് പ്രമുഖ കക്ഷികള്‍

തിരുവനന്തപുരം (www.evisionnews.in): നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ തന്നെ നടത്തണമെന്ന് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിഷുവിന് ഒരാഴ്ച മുമ്പോ ശേഷമോ നടത്തണമെന്ന് സിപിഎം പ്രതിനിധി ഡോ തോമസ് ഐസക് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ജാതീയ ചേരിതിരിവുണ്ടാക്കി വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുമെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും ഇതിനെതിരെ കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും പ്രശ്‌ന ബാധിതാമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും കോണ്‍ഗ്രസ് പ്രതിനിധി തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. ഇതേ ആവശ്യം മുസ്ലിംലീഗ് നേതാവ് കെഎന്‍.എ ഖാദര്‍ എംഎല്‍എ യും കമ്മീഷന് മുന്നില്‍ ഉന്നയിച്ചു. ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ് വേണ്ടെന്നും മുസ്ലിംലീഗ് പറഞ്ഞു. അതേസമയം വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ഇത് പരിഹരിക്കാന്‍ കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നും ബിജെപി വക്താവ് ജെ.ആര്‍ പത്മകുമാറും ആവശ്യപ്പെട്ടു. മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അംഗങ്ങളാണ് വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad