Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ ഓടിച്ചകാര്‍ മറിഞ്ഞു; പോലീസിനെ കണ്ട് ഭയന്നോടിയ രണ്ടുപേര്‍ കിണറ്റില്‍ വീണു

ബദിയടുക്ക (www.evisionnews.in): മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ പള്ളത്തടുക്കക്ക് സമീപം തൊട്ടത്തടുക്കയില്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ഇതിനിടയില്‍ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. 
മറ്റു രണ്ടു പേര്‍ കാറിനകത്തുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പുറത്തെടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad