Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും നാളെ

കാസര്‍കോട്:(www.evisionnews.in) സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ജെ.സി.ഐയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല കാന്‍സര്‍ ബോധവല്‍ക്കരണ യാത്ര സുകൃത സഞ്ചാരത്തിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ശനിയാഴ്ച രാവിലെ 10മണിക്ക് നുള്ളിപ്പാടിയിലെ കാസര്‍കോട് ഉത്സവ് കാന്‍ഫെസ്റ്റ് നഗരിയില്‍ നിര്‍വഹിക്കും. കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ടെലിഫിലിമിന്റെ സ്വിച്ചോണ്‍ കര്‍മ്മം ജെ.സി.ഐ. മേഖലാ പ്രസിഡണ്ട് ടി.എം. അബ്ദുല്‍ മെഹ്‌റൂഫ് നിര്‍വഹിക്കും. സുകൃത സഞ്ചാരത്തിന്റെ ഭാഗമായി ജെ.സി.ഐ. കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 11മണി മുതല്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും നടക്കും. ചെങ്കള പി.എച്ച്.സിയിലെ ഡോ. ഷമീമ തന്‍വീര്‍ ക്ലാസെടുക്കും. മെഡിക്കല്‍ ക്യാമ്പിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ഡി.ഡിസി. ലാബുമായി സഹകരിച്ച് സൗജന്യ രക്ത-പ്രമേഹ രോഗ പരിശോധനയും നടത്തും. പ്രമുഖര്‍ സംബന്ധിക്കും. 

അര്‍ബുദം തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗം മാരകമാവാന്‍ കാരണമെന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തില്‍ ബോധവല്‍ക്കരണ യാത്ര നടത്തുന്നത്. സര്‍ക്കാറിന്റെ വിവിധ കാന്‍സര്‍ സഹായ പദ്ധതികളെക്കുറിച്ചുള്ള പ്രചാരണവും യാത്രയില്‍ നല്‍കും. 

യാത്രക്ക് ജില്ലാ കേന്ദ്രങ്ങളില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1400 കി.മീ. താണ്ടി യാത്ര 22ന് തിരുവനന്തപുരത്ത് സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad