Type Here to Get Search Results !

Bottom Ad

100 കോടി അംഗങ്ങളുടെ ശോഭയില്‍ വാട്ട്‌സ്ആപ്പ്

evisionnews

സിലിക്കണ്‍വാലി: (www.evisionnews.in)വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞിരിക്കുന്നു. ഫെയ്‌സ്ബുക്ക് 2014ല്‍ ഏറ്റെടുക്കുമ്പോള്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ ഒരു മാസത്തെ ഉപയോക്താക്കളുടെ എണ്ണം 50 കോടി ആയിരുന്നു. ഇതാണ് രണ്ട് കൊല്ലത്തിനുള്ളില്‍ വളര്‍ന്നത്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗാണ് വാട്ട്‌സ്ആപ്പ് 100 കോടി അംഗങ്ങള്‍ എന്ന ഘട്ടം പിന്നിട്ടതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഫേസ്ബുക്ക് 19 ബില്യന്‍ ഡോളറിനാണ് വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്തിരുന്നത്. ബ്രയന്‍ ആക്ടന്‍, യാന്‍ കൂം എന്നിവരാണ് 2010 ല്‍ വാട്ട്‌സ്ആപ്പ് സ്ഥാപിച്ചത്. 2013 ഒടെ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തുണ്ടായ വന്‍കുതിച്ചുച്ചാട്ടം വാട്ട്‌സ്ആപ്പിന് തുണയായി അതിവേഗം വാട്ട്‌സ്ആപ്പ് ഫേസ്ബുക്കിന് പോലും വെല്ലുവിളി ഉയര്‍ത്തും എന്ന് ടെക് ലോകം അഭിപ്രായം പറയുന്നതിനിടയിലാണ് ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കിയത്. വാട്ട്‌സ്ആപ്പ് സഹസ്ഥാപകനായ യാന്‍ കൂം ഫെയ്‌സ്ബുക്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗമാകുകയും ചെയ്തു. വാട്ട്‌സ്ആപ്പില്‍ പരസ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഫേസ്ബുക്ക് എന്നാല്‍ പുതിയ പതിപ്പില്‍ വാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് ഇന്റഗ്രേഷന്‍ നടത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad