Type Here to Get Search Results !

Bottom Ad

ബെസ്റ്റ് എഡ്യുക്കേഷനിസ്റ്റ് അവാര്‍ഡ് ഡോ. എന്‍ കരുണാകരന്

evisionnews

കാസര്‍കോട്:(evisionnews) സാമ്പത്തിക ശാസ്ത്രത്തിനുളള അന്തര്‍ദ്ദേശീയ ഔട്ട് സ്റ്റാന്റിംഗ് ഫാക്കല്‍റ്റി അവാര്‍ഡ് നേടിയ  എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജിലെ  സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനും വൈസ് പ്രിന്‍സിപ്പാളുമായ  ഡോ. എന്‍ കരുണാകരന്‍ വീണ്ടും അന്തര്‍ദ്ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി.  അന്താരാഷ്ട്ര സാമ്പത്തിക ആരോഗ്യ വികസന സമിതിയുടെ  ഈ വര്‍ഷത്തെ  ബെസ്റ്റ് എഡ്യുക്കേഷനിസ്റ്റ് അവാര്‍ഡാണ് ലഭിച്ചത്.  മൂന്ന് വര്‍ഷമായി  സാമ്പത്തിക ശാസ്ത്രത്തിന്റെ  വിവിധ അന്തര്‍ദ്ദേശീയ മാസികകളില്‍ പ്രസിദ്ധീകരിച്ച അമ്പതോളം ലേഖനങ്ങളും അന്തര്‍ദ്ദേശീയ ശില്പശാലകളിലും സെമിനാറുകളിലും അവതരിപ്പിച്ച അറുപതോളം പ്രബന്ധങ്ങളും വിലയിരുത്തിയും ഇരുപത്തിയഞ്ച് വര്‍ഷത്തെ അധ്യാപന മികവ്  പരിശോധിച്ചുമാണ്  അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. ഈ മാസം 15 ന് ന്യൂഡേല്‍ഹിയിലെ ഡെപ്യൂട്ടി സ്പീക്കര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കാസര്‍കോട്  ജില്ലയിലെ ബാനം സ്വദേശിയാണ് ഡോ. എന്‍ കരുണാകരന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad