Type Here to Get Search Results !

Bottom Ad

സഞ്ചരിക്കുന്ന ചിത്രശാലയ്ക്ക് ബേക്കലില്‍ വര്‍ണോത്സവമൊരുക്കി വരവേല്‍പ്പ്

കാസര്‍കോട്:(www.evisionnews.in)ചരിത്രത്തിലെ അഭിമാനാര്‍ഹമായ മുഹൂര്‍ത്തമാണ് സഞ്ചരിക്കുന്ന ചിത്രശാലയുടെ വിജയമെന്നും സുവര്‍ണ നിമിഷമാണിതെന്നും പ്രശസ്ത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന ചിത്രശാലയുടെ ജില്ലാതലപ്രദര്‍ശനം കാസര്‍ക്കോട് ബേക്കല്‍ ബീച്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരികജനതയക്ക് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് കേരള ലളിതകലാ അക്കാദമി പുത്തനാശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ കാഴ്ച്ചവെക്കുതെന്ന് അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള പറഞ്ഞു. സഞ്ചരിക്കുന്ന ചിത്രശാലയുടെ പ്രദര്‍ശത്തോടനുബന്ധിച്ച് വര്‍ണോത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ലളിത കലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. 

സമാനതകളില്ലാത്ത കലാസംരംഭമാണ് സഞ്ചരിക്കുന്ന ചിത്രശാല. കേരളത്തില്‍ ആര്‍ട് ഗ്യാലറികളില്ലാത്ത ഇടങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ചിത്രശാല. ആസ്വാദകരെ കണ്ടെത്താനുള്ള പ്രയാണമാണിത്. സഞ്ചരിക്കുന്ന ചിത്രശാല കടന്നുപോകുന്ന ജില്ലകളില്‍ പുതിയൊരു കാഴ്ചസംസ്‌കാരം തുടങ്ങിയിട്ടുണ്ട്. ചിത്രകലയെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രകാരന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് രചനകള്‍ പ്രദര്‍ശിപ്പിക്കാന്‍ സഞ്ചരിക്കുന്ന ചിത്രശാല പ്രയോജനപ്പെടുത്താമെന്നും സെക്രട്ടറി പറഞ്ഞു. ജില്ലയിലെ ചിത്രകാരന്‍മാര്‍ പങ്കെടുത്ത 'വര്‍ണോത്സവം' ചിത്രരചനാക്യാമ്പില്‍ 150ലേറെ ചിത്രകാരന്‍മാര്‍ രചന നടത്തി. അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രകലാക്യാമ്പായിരുന്നു ഇത്.

ചടങ്ങില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, ദാമോദരന്‍ നമ്പിടി, ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ്, അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ സുധീര്‍വേങ്ങര, ആര്‍ടിസ്റ്റ് ശശികല എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad