Type Here to Get Search Results !

Bottom Ad

ബദിയടുക്ക കോളനിയില്‍ ജില്ലാകളക്ടറുടെ അദാലത്ത് 10ന്

ബദിയടുക്ക:(www.evisionnews.in)കുടുംബശ്രീ ജില്ലാ മിഷനും ജില്ലാഭരണകൂടവും സംയൂക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നേതൃത്വം നല്‍കുന്ന പരാതി പരിഹാര അദാലത്ത് 10ന് രാവിലെ 9.30 ന് ബദിയടുക്ക സാംസ്‌കാരിക ഭവനില്‍ നടക്കും. കാര്യാട്, പെരിയടുക്കം, ദര്‍ഭത്തടുക്ക, കാടമന, പെര്‍ഡാല, മുണ്ട്യത്തടുക്ക എന്നീ പട്ടികവര്‍ഗ്ഗ കോളനികളിലെ 88 കുടുംബങ്ങളില്‍ നിന്ന് കുടുംബശ്രീ മുന്‍കൂട്ടി സ്വീകരിച്ച 150 അപേക്ഷകളില്‍ ജില്ലാകളക്ടര്‍ തീര്‍പ്പുകല്‍പ്പിക്കും. റവന്യൂ സംബന്ധമായി 26 അപേക്ഷകളും പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ബന്ധപ്പെട്ട 36 അപേക്ഷകളും ഉള്‍പ്പെടെയാണിത്. പഞ്ചായത്ത് വകുപ്പില്‍ 31, സിവില്‍ സപ്ലൈസ് 19, വൈദ്യുതി 20, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് 11, ജലഅതോറിറ്റി നാല,് എസ് സി എസ് ടി കോര്‍പ്പറേഷന്‍ ഒന്ന്, പൊതുവായ അപേക്ഷകള്‍ നാല് എന്നിവയാണ് ലഭിച്ചിട്ടുളളതെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad