Type Here to Get Search Results !

Bottom Ad

വീണ്ടും രണ്ടു പുലികള്‍: ബംഗളുരുവിലെ സ്‌കൂള്‍ അടച്ചിട്ടു


ബംഗളുരു: (www.evisionnews.in)ഞായറാഴ്ച പുലി ഇറങ്ങിയ ബംഗളുരുവിലെ സ്‌കൂളില്‍ രണ്ടു ദിവസത്തിനുശേഷം വീണ്ടും പുലിയെത്തി. ചൊവ്വാഴ്ച ഇതേ സ്‌കൂളില്‍ രണ്ടു പുലികളെ കണ്ടതായി വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വിബ്ജിയര്‍ സ്‌കൂളിലാണ് ഞായറാഴ്ച പുലി കടന്ന് ജീവനക്കാരെ ആക്രമിച്ചത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടിയിരുന്നു. എന്നാലിപ്പോള്‍ ഇതേ സ്‌കൂളില്‍ വീണ്ടും പുലിയെത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് അധികൃതര്‍. 
ചൊവ്വാഴ്ച രാത്രി 9.30നും പത്തിനും ഇടയിലാണ് പുലിയെ കണ്ടത്. രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ തെരച്ചില്‍ നടത്താന്‍ ബുദ്ധിമുട്ടാണെന്നും പുലിയെ പിടികൂടാന്‍ രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പുലിയെ കണ്ടതിനെ തുടര്‍ന്ന് ബുധനാഴ്ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ വീടുകളിലെ കതകും ജനലുകളും നന്നായി അടച്ചെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴിന് വിബ്ജിയര്‍ സ്‌കൂളിലെത്തിയ പുലി മൂന്നുപേരെ പരുക്കേല്‍പ്പിച്ചിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad