Type Here to Get Search Results !

Bottom Ad

അസെറ്റ് ജനകീയ സംവാദം സംഘടിപ്പിച്ചു


കാസര്‍കോട്: (www.evisionnews.in)ഫെബ്രുവരി 26,27 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് (അസെറ്റ് ) കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച 'ജനങ്ങള്‍ക്ക് പറയാനുള്ളത് ജീവനക്കാര്‍ കേള്‍ക്കുന്നു' എന്ന പരിപാടി ശ്രദ്ധേയമായി. ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുക എന്ന് സംവാദം വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ സമ്പ്രദായം സര്‍ക്കാര്‍ തടഞ്ഞ് വെക്കുമ്പോഴും യാതൊരു വിധ യോഗ്യതകളും പരിഗണിക്കാതെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എത്തിപ്പെട്ടവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു .ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ മനസിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അസെറ്റ് ജില്ലാ പ്രസിഡന്റ് വി.പി.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ബി.അബ്ദുല്‍ നാസര്‍ മോഡറേറ്ററായിരുന്നു. ടി.ജാഫര്‍ വേളം വിഷയമവതരിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി. കൃഷ്ണന്‍, ഫാറൂഖ് കാസിമി, സി.എച്ച് ബാലകൃഷ്ണന്‍, കെ.കെ.ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. സിറാജുദ്ധീന്‍ സ്വാഗതവും പി.കെ.ബഷീര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad