Type Here to Get Search Results !

Bottom Ad

പ്രതിഷേധങ്ങള്‍ രാജ്യദ്രോഹങ്ങളായി മുദ്രകുത്തുമ്പോള്‍

കെപിഎസ് വിദ്യാനഗര്‍
evisionnews

(www.evisionnews.in)ഓരോ ദിവസം കഴിയുന്തോറും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന വാര്‍ത്തകളും സംഭവങ്ങളും ഭീതിയുളവാക്കുന്നവയും ആശങ്കാജനകവുമാണ്. മതേതര ഇന്ത്യയുടെ കഴുത്തില്‍ കത്തി വെക്കുന്ന സമീപനങ്ങളാണ് നടന്നു വരുന്നത്. സമരം ചെയ്യാനും പ്രതിഷേധിക്കാനുമുളള ഭരണഘടനാനുവാദം അട്ടിമറിക്കപെടുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരം ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളും നിലപാടുകളും ഭരണകൂടത്തില്‍ നിന്നു തന്നെ ഉണ്ടാകുന്നു എന്നതാണ് ഏറ്റവും അപകടകരം. രാജ്യത്തെ ന്യുനപക്ഷ സമുദായങ്ങളും ദളിത് സമൂഹവുമാണ് ഭരണ കൂട ഭീകരതക്ക് ഇരയായി കൊണ്ടിരിക്കുന്നത്. ഇതൊന്നും ചോദ്യം ചെയ്യപ്പെടുകയോ ചര്‍ച്ച ചെയ്യുകയോ അരുതെന്നാണ് അവരുടെ അപ്രഖ്യാപിത തത്വം. ഇതിനെതിരെ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നത് രാജ്യദ്രോഹമായി മുദ്രകുത്തുന്ന അസാധാരണ സംഭവവികാസങ്ങളാണ് രാജ്യത്ത് അരങ്ങേറികൊണ്ടിരിക്കുന്നത്. ഭരണാധികാരികള്‍ക്ക് ദഹിക്കാത്ത സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് വഴി എതിരഭിപ്രായങ്ങളെ ഉന്മൂലനം ചെയ്യാം എന്നാണവര്‍ കണക്കു കൂട്ടുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 ആം വകുപ്പാണ് പരക്കെ ദുരുപയോഗം ചെയ്യപെടുന്നത്. ഇതിനായി നീതി ന്യായ വ്യവസ്ഥിതിയെ പോലും കൂട്ടുപിടിക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പല വകുപ്പുകളും ചുമത്തി പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങളെ രാജ്യത്തെ പല ഭാഗങ്ങളിലും ചോദ്യം ചെയ്യപെടുകയാണ്.നിര്‍ഭാഗ്യമെന്നു പറയട്ടെ പല ദേശിയ മാധ്യമങ്ങളും ഭരണകൂടത്തോടപ്പം നിന്ന് സമരങ്ങളെയും പ്രതിഷേധങ്ങളെയും ഇന്ത്യാ വിരുദ്ധശ്രമങ്ങളായി ചിത്രീകരിക്കുകയാണ്.

രജിത് വെണ്മലയുടെ ആത്മഹത്യയോടെ ചൂടുപിടിച്ച ഫാസിസ്റ്റ് വിരുദ്ധ സമരത്തിനിടയിലേക്ക് നുഴഞ്ഞു കയറി സമര വീര്യം ചോര്‍ത്താനുളള കുത്സിത ശ്രമങ്ങളും പയറ്റി നോക്കുകയാണ് പരിവാര്‍ സംഘടനകള്‍. അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മ ദിനത്തില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളികളുയര്‍ന്നതും അതിനു പിന്നിലെ അന്തര്‍ നാടകങ്ങള്‍ പുറത്തു വന്നതും പരിവാര്‍ സംഘങ്ങളെ ക്ഷീണിപ്പിക്കുന്നില്ല(www.evisionnews.in). അതിന്റെ തുടര്‍ നാടകങ്ങള്‍ എന്നോണം വേണം ഡല്‍ഹിയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫീസിലേക് ആം ആദ് മി പ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തി പരിവാര്‍ സംഗങ്ങള്‍ നടത്തിയ അക്രമങ്ങളെ കാണാന്‍.

പരിധി ലംഘിച്ച രാഷ്ട്രീയവത്കരണം വഴി കലാലയങ്ങളെ കലാപ ഭൂമിയാക്കാനും സ്വന്തം താല്‍പര്യങ്ങളെ ഏതു തരത്തിലും നടപ്പിലാക്കുകയും ചെയ്യാനും രാജ്യത്തെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ കൃത്യമായ അജണ്ടയാണ് ഫാസിസ്റ്റ് ഭരണ കൂടം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കലാലയങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ പോലും കേന്ദ്രമന്ത്രിമാര്‍ ഉള്‍പടെയുള്ള നേതാക്കള്‍ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്നു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാജേന്ദ്ര ചൗഹാനെ നിയമിക്കുകയും അതുളവാക്കിയ പ്രതിഷേധങ്ങളെ കണ്ടില്ലാന്നു നടിക്കുകയും ഗോവ ഹൈദരബാദ് സര്‍വകലാശാലകളില്‍ പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുകയും വഴി ഭരണകൂടം ചെയ്യുന്നത് രാജ്യത്തെ മതേതര മൂല്യങ്ങളോടുള്ള കടന്നു കയറ്റമാണ്.

ദേശവിരുദ്ധവും ഭീകരവാദവുമായി ബന്ധപെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ രൂപീകൃതമായ എന്‍ഐഎ പോലുളള ഏജന്‍സികള്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയാണ്.(www.evisionnews.in) തീവ്ര ഹിന്ദുവാദികള്‍ പ്രതികളായ സംചോത, മലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടന കേസുകള്‍ അവസാനിപ്പിക്കാനും പ്രതികള്‍ക്ക് ജാമ്യം നല്‍കാനും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത് ഇതേ അന്വേഷണ ഏജന്‍സിയാണ് എന്നറിയുമ്പോഴാണ് രാജ്യത്തെ നീതി നിര്‍വഹണ സമിതിയെ പോലും ഫാസിസ്റ്റ് ഭരണകൂടം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നറിയുന്നത്.

പലതും തിരിച്ചറിഞ്ഞിട്ടും നമുക്ക് പരസ്യമായി പറയാനോ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ പറ്റാതെ വരുന്നത് നമ്മെ രാജ്യദ്രോഹികളായി മുദ്രകുത്തും എന്നു നമുക്ക് തിരിച്ചറിയുന്നത് കൊണ്ടാണ്. നമുക്ക് മുദ്രാവാക്യം വിളിക്കാനോ മുഷ്ട്ടി ചുരട്ടാനോ ഉളള സ്വതന്ത്രം നഷ്ട്ടമായി കൊണ്ടിരിക്കുന്നു. അതെ, ഇനി നമുക്ക് രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായിരിക്കുന്നു.

Keywords: Article-kps-bjp-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad