Type Here to Get Search Results !

Bottom Ad

ജാമിഅ: ഇര്‍ഫാനിയ്യ: ആത്മീയ ദാഹികളുടെ ആശാകേന്ദ്രം


മതവിജ്ഞാനം സ്ഥാപനവത്കരിക്കപെട്ട യുഗത്തില്‍ ആധുനിക അറബിക് കോളേജുകളില്‍ നിന്നും വെത്യസ്തമായി പൂര്‍വകാല പാരമ്പര്യമുള്‍കൊണ്ടുകൊണ്ട് തനതായ ഇസ്ലാമിക വിദ്യാഭ്യാസം നല്‍കി വേറിട്ടു നില്‍ക്കുകയാണ് ഇര്‍ഫാനിയ അറബിക് കോളേജ്.കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചപ്പാരപടവ് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഇര്‍ഫാനിയ അറബിക് കോളേജാണ് ആത്മീയതയിലൂന്നിയ സിലിബസുകളുമായി വിജ്ഞാന ദാഹികള്‍ക്ക് ആശ്വാസ കേന്ത്രമാകുന്നത്.പ്രമുഖ പണ്ഡിതനും ആത്മീയനായകനുമായ ശൈഖുനാ(www.evisionnews.in) അല്‍ഹാജ് ചപ്പാരപ്പടവ്ഉസ്താദിന്റ്റെ ശിക്ഷണത്തിലും മേല്‍നോട്ടത്തിലുമാണ് പ്രസ്തുത കോളേജ് പ്രവര്‍ത്തിച്ചു വരുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍ബ് ശൈഖുനാ ഏറ്റെടുത്തു നടത്തി പോന്നിരുന്ന ദര്‍സ് പിന്നീട് 1992 ല്‍ ഇന്ന് കാണുന്ന ഇര്‍ഫാനിയ അറബിക് കോളേജായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.ഇന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖ അറബിക് കോളേജുകളില്‍ ഒന്നാണ് ഇര്‍ഫാനിയ.തികച്ചും ആത്മീയതയില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന കോളേജിലെ അച്ചടക്കവും ദീനീ സേവനവും ഏറെ പ്രശംസിക്കപെട്ടതാണ്.ആഹ്ലുസുന്ന ആദര്‍ശത്തില്‍ തസവ്വുഫിനു പ്രാമുഖ്യം നല്‍കി വരുന്നതാണ് ഇര്‍ഫാനിയയുടെ സിലിബസ്.ഒമ്പതു വര്‍ഷത്തെ മത വിജ്ഞാനത്തിന് ശേഷം പ്രബോധനരംഗത്തിറങ്ങുന്ന ഇര്‍ഫാനി കള്‍ ഇന്ന് സമൂഹത്തില്‍ സ്തുത്യര്‍ഹ സേവനമാണ് നടത്തി പോരുന്നത്.
അനുകരണീയമായ അച്ചടക്കവും പാണ്‍ഡിത്യവുമുള്ള ഇര്‍ഫാനികല്‍ സമൂഹത്തിലെ വിവിധ മഹല്ലുകളിലായി സേവനമനുഷ്ടിക്കുമ്പോള്‍ ദീനീ സേവനത്തിനു ഇര്‍ഫാനികളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്ന മഹല്ലുകളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. പാരമ്പര്യ ദര്‍സ് സമ്പ്രദായത്തില്‍ നിന്ന് മോഹിപ്പിക്കുന്ന ഭൗതികതയിലേക്ക് കൂറുമാറിപോകുന്ന സ്ഥാപനങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കാന്‍ ആണ് ഇര്‍ഫാനിയ എന്നും ശ്രമിച്ചിട്ടുള്ളത്.പൂര്‍വ്വകാല സൂരികളുടെ (www.evisionnews.in)മാത്രക പിന്‍പറ്റുന്നതിനോടപ്പം ഇര്‍ഫാനിയയുടെ വിവിധ ജൂനിയര്‍ കോളേജുകള്‍ ആധുനിക വിദ്യാഭ്യാസവും നല്‍കി പോരുന്നു.
ഇരുപത്തിനാല് വര്‍ഷം പിന്നിടുന്ന ഇര്‍ഫാനിയ ശൈഖുനാ ഉസ്താദിന്റെ ആത്മീയ ശിഷ്യണത്തില്‍ ഇസ്ലാമിക പതാക ചപ്പാരപടവിന്റെ മണ്ണില്‍ പാറിപ്പിച്ചു കൊണ്ടേയിരിക്കുന്നു.രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആത്മീയത തേടി ഇര്‍ഫാനിയയിലെത്തുന്ന പരഷധങ്ങള്‍ക്ക് ശൈഖുനാ ആശയും ആശ്വാസവുമാണ്.ഫെബ്രുവരി 25 മുതല്‍ 28വരെ ഇരു പത്തിനാലാം വാര്‍ഷികം ആഘോശിക്കുന്ന ഇര്‍ഫാനിയയുടെ സമ്മേളനത്തിലെ മുഖ്യ ഇനവും ശൈഖുനായുടെ ഉപദേശ പ്രസംഗം തന്നെ.അതു ശ്രവിക്കാന്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നുമെത്തുന്ന പതിനായിരങ്ങള്‍ ചപ്പാരപടവില്‍ തികഞ്ഞ ക്ഷമയോടെയും മര്യാദയോടെയും (www.evisionnews.in)മണിക്കൂറുകളോളം കാത്തിരിക്കുന്ന കാഴ്ച മറ്റേതു സമ്മേളനങ്ങളിലും കാണാത്ത കാഴ്ചയും അത്ഭുതവുമാണ്.
രാജ്യം വര്‍ഗീയതയും ഫാഷിസവും കൊണ്ട് കലിഷുതമാവുമ്പോള്‍ വര്‍ഗീയവാദികള്‍ക്കും തീവ്രവാദികള്‍ക്കും പ്രവേശനമില്ല എന്ന ബോര്‍ഡാണ് ഇര്‍ഫാനിയയില്‍ നമ്മെ സ്വാഗതം ചെയ്യുന്നത്.ശരീഅത്ത് ഒരു തരത്തിലും വിട്ടു വീഴ്ച ചെയ്യില്ലങ്കിലും ഇന്ത്യാ മഹാ രാജ്യത്തിന്റെ ഭരണഘടനക്ക് അനുസരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.(www.evisionnews.in) പലരും തെറ്റിദ്ധരിപ്പിച്ച് വികലമാക്കിയ ഇസ്ലാമിനെ പൂര്‍ണമായി മനസിലാക്കാനും ഇലാഹിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കാനും ജനലക്ഷങ്ങള്‍ ഇര്‍ഫാനിയയോടടുക്കുമ്പോള്‍ അതിലൊരു കണ്ണിയായി കൂടെ നടക്കാന്‍ ഓരോ വിശ്വാസിയും കൊതിച്ചു പോകുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad