Type Here to Get Search Results !

Bottom Ad

ഗൈനക്കോളജിസ്റ്റിനെ വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ വീട്ടില്‍ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പനയാല്‍ കുതിരക്കോട്ടെ മണികണ്ഠന്‍(34), ഭാര്യാ പിതാവ് കൃഷ്ണന്‍ (62) എന്നിവരാണ് അറസ്റ്റിലായത്. ഗൈനക്കോളജിസ്റ്റ് ലക്ഷ്മിനഗറിലെ ഡോ. എല്‍സമ്മയെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്. മണിയുടെ ഭാര്യക്ക് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം.


Keywords: Kasaragod-news-doctor-arrest

Post a Comment

0 Comments

Top Post Ad

Below Post Ad