Type Here to Get Search Results !

Bottom Ad

അനുഷ്കയുമായി പിരിഞ്ഞു; ഹൃദയം തകർന്ന് കോഹ്‌ലി.


മുബൈ:(www.evisionnews.in)ഹൃദയം തകരുന്ന പോലെയുണ്ട് അനുഷ്‌ക്ക ശര്‍മ്മയുമായുള്ള പ്രണയം തകര്‍ന്ന വിരാട് കോഹ്‌ലി ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു. ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഒരു സെല്‍ഫി പോസ്റ്റ് ചെയ്താണ് വിരാട് ഇങ്ങനെ കുറിച്ചത്. ഫോട്ടോ ഷെയര്‍ ചെയ്ത ഉടന്‍ തന്നെ നീക്കം ചെയ്തു. എന്നാല്‍ ''ക്ഷമിക്കണം സുഹൃത്തുക്കളെ ആ ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോള്‍ എന്തോ തെറ്റ് ചെയ്തതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ റീപോസ്റ്റ് ചെയ്യുന്നു.'' എന്ന കുറിപ്പോടെ അതേ സെല്‍ഫി തന്നെ വീണ്ടും ഇട്ടു.

വിവാഹക്കാര്യം അനുഷ്‌കയോട് താരം സൂചിപ്പിച്ചിരുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നടിയ്ക്ക് താല്‍പര്യമില്ലാത്തതാണ് ബന്ധത്തിന് വിള്ളല്‍ വീഴാന്‍ കാരണമായതെന്നുമാണ് പറയുന്നത്. 2017 വരെ കാത്തിരിക്കാന്‍ അനുഷ്‌ക കോഹ്‌ലിയോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. ഒരു നടി എന്നതിലുപരി ഒരു സംവിധായിക എന്ന നിലയിലേക്ക് എത്തണം എന്നാണ് അനുഷ്‌കയുടെ ആഗ്രഹം. എന്നാല്‍ കോഹ്‌ലി ഇതിന് അനുകൂലമായ മറുപടി അല്ല നല്‍കിയതെന്നും അതുകൊണ്ടാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചതെന്നുമാണ് വാര്‍ത്തകള്‍.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇവരുടേത്. കോഹ്ലിയുള്‍പ്പെട്ട ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നത് അനുഷ്‌കയുടെ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡിലെ സൂപ്പര്‍ജോഡികളായ രണ്‍ബീറും കത്രീനയും പിരിഞ്ഞതും വലിയ വാര്‍ത്തയായിരുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad