Type Here to Get Search Results !

Bottom Ad

താമര വിരിഞ്ഞാൽ കേരളത്തിൽ നിയമ വാഴ്ച്ച ഉറപ്പാക്കും :അമിത് ഷാ

evisionnews

കോട്ടയം:(www.evisionnews.in) കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ നിയമ വാഴ്ച്ചയും തുല്ല്യ നീതിയും സമഗ്ര വികസനവും ഉറപ്പാക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന വിമോചന യാത്രയുടെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. സി.പി.എം ഭരണത്തിൽ വന്നാൽ സംസ്ഥാനമൊട്ടാകെ അക്രമമാണ്. കോൺഗ്രസ് ഭരണം അഴിമതിയുടെ കൂത്തരങ്ങാണ്. എൽ.ഡി.എഫും യു.ഡി.എഫും സംസ്ഥാനത്ത് മാറി മാറി ഭരിച്ച് കേരളത്തെ വികസനമുരടിപ്പിലെത്തിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

keywords : bjp-ldf-udf-election-amith-sha

Post a Comment

0 Comments

Top Post Ad

Below Post Ad