Type Here to Get Search Results !

Bottom Ad

സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിനു നേരേ ആക്രമണം ; പാകിസ്താന്‍ വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിച്ചു

ദില്ലി: (www.evisionnews.in)സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനു നേരേ ആക്രമണം. പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയവരാണ് ആക്രമണം നടത്തിയത്. ഓഫീസിനു മുന്നില്‍ പാകിസ്താന്‍ വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പാര്‍ട്ടി ഓഫീസിനു മുന്നിലെ ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു.
ആക്രമണം നടത്തിയവരെ എകെജി ഭവനിലുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളുടെ ഭാഗമാണ് പാര്‍ട്ടി ഓഫീസിനു നേരെയുമുണ്ടായതെന്നു സംശയിക്കുന്നു.ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുറിനെ അറസ്റ്റ് ചെയ്ത സംഭവത്തെ സിപിഐഎം വിമര്‍ശിച്ചിരുന്നു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ആവശ്യപ്പെടുകയും ചെയ്തു. 
ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പാകിസ്താനി ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. എകെജി ഭവനില്‍ പൊലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അക്രമം നടത്തിയവരെ ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകരും ജീവനക്കാരുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad