Type Here to Get Search Results !

Bottom Ad

സ്വത്ത് തര്‍ക്കം : അഡൂരില്‍ യുവതിക്കു വെട്ടേറ്റു

അഡൂര്‍: (www.evisionnews.in)വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ചു. നിലവിളികേട്ട് ഓടിയെത്തിയ സഹോദരനെയും അക്രമിച്ചു. പരിക്കേറ്റ അഡൂര്‍, ചന്ദ്രംബയലിലെ വെങ്കപ്പ നായികിന്റെ മക്കളായ ഗിരിജ (30), സഹോദരന്‍ രവി ചന്ദ്രന്‍ (27) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊഴിലുറപ്പു തൊഴിലാളിയാണ് ഗിരിജ. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ എത്തിയ ഗിരിജയെ വീടുകയറി കുഞ്ഞ നായികിന്റെ നേതൃത്വത്തിലെത്തിയ രണ്ടുപേരാണ് അക്രമിച്ചതെന്നു പരാതിപ്പെട്ടു. ഗിരിജയുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് സഹോദരനെയും അക്രമിച്ചത്. സ്വത്ത് തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad