Type Here to Get Search Results !

Bottom Ad

ജില്ലാപഞ്ചായത്ത് ഐ എ വൈ പദ്ധതിപ്രകാരം 2489 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

evisionnews

കാസര്‍കോട്:(www.evisionnews.in)ഇന്ദിര ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം  2489 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന  വിവിധ പദ്ധതികള്‍ സംബന്ധിച്ചുളള ജില്ലാ പഞ്ചായത്തിന്റെ പ്രാഥമിക യോഗത്തില്‍ തീരുമാനമായി. പട്ടികജാതി 510, പട്ടികവര്‍ഗ്ഗം 802, ജനറല്‍ വിഭാഗത്തിന് 1177 എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മ്മിക്കുക. വികലാംഗക്ഷേമത്തിനായി ഉപകരണങ്ങളുടെ വിതരണവും നടത്തും. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി  ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ  സംയുക്തസഹകരണത്തോടെയായിരിക്കും  ഉപകരണങ്ങള്‍ വിതരണം ചെയ്യുക.   വികലാംഗര്‍ക്കായി സ്‌കോളര്‍ഷിപ്പ് വിതരണവും നടക്കും. കര്‍ഷകര്‍ക്കായി നെല്‍കൃഷി കൂലിച്ചെലവ് സബ്‌സിഡി, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയവ നടപ്പിലാക്കും.
ജില്ലയില്‍ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ആരണ്യകം പദ്ധതി പ്രകാരം ചെലവ് രഹിത പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിലുളള പ്ലാസ്റ്റിക്കുകള്‍ കഴുകി ഉണക്കി വെച്ച് മൂന്നു മാസത്തിലൊരിക്കല്‍ ഈ പ്ലാസ്റ്റിക്കുകള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിക്കും.  പ്ലാസ്റ്റിക് സംഭരിക്കാന്‍ ജില്ലാപഞ്ചായത്ത് ഒരു ഏജന്‍സിയുമായി കരാര്‍
ഒപ്പുവെച്ചിട്ടുണ്ട്. ഈ ഏജന്‍സി  സ്‌കൂളുകളിലെത്തി പ്ലാസ്റ്റിക്കുകള്‍ സ്വീകരിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ  പാദൂര്‍ കുഞ്ഞാമു ഹാജി,  ഫരീദ സക്കീര്‍, അഡ്വ. എ പി ഉഷ,   അംഗങ്ങളായ  ഇ പത്മാവതി, ഡോ. വി പി പി മുസ്തഫ, അഡ്വ. കെ ശ്രീകാന്ത്, സുഫൈജ അബൂബക്കര്‍, മുംതാസ് സമീറ, ജോസ് പതാലില്‍, എം കേളുപ്പണിക്കര്‍, എം നാരായണന്‍, പുഷ്പ അമേക്കള, പി വി പത്മജ,  ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഡി എം ഒ ഡോ. എ പി ദിനേഷ് കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ നമ്പീശന്‍ വിജേശ്വരി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ എന്‍ കൃഷ്ണപ്രകാശ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad