Type Here to Get Search Results !

Bottom Ad

മേൽപറമ്പ് പ്രവാസി ലീഗ് വളപ്പിൽ ബുൾസ് ജേതാക്കളായി.

evisionnews
Add caption

ദുബൈ:(www.evisionnews.in)  കാസറഗോഡ് ജില്ലയിലെ മേൽപറമ്പ് നിവാസികളുടെ ഓണ്‍ലൈൻ കൂട്ടായ്മയായ എറൌണ്ട് മേൽപറമ്പിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് മേൽപറമ്പ് പ്രവാസി ലീഗ് (എം. പീ. എൽ-5) ബ്രിട്ട് കാർട്ട് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ദുബൈ കിസീസ് എമ്പറർ സ്റ്റേഡിയത്തിൽ വെച്ച് വർണ ശബളമായ ചടങ്ങുകളോടെ നടന്നു.

ഓണ്‍ലൈൻ ലേലം വഴി കളിക്കാരെ തിരഞ്ഞെടുക്കുന്ന നൂതന പ്രക്രിയയിലൂടെ യഥാക്രമം ഫ്രണ്ട് മേൽപറമ്പ്, ഫൈറ്റെർസ് കട്ടക്കാൽ, ചോയ്സ് കുന്നിൽ, അപ്സര അവഞ്ചെർസ് ഒറവങ്കര, ഫാസ്ക് പള്ളിപ്പുറം, വാരിയെർസ് ചെമ്പരിക്ക, ബ്ലാസ്റ്റെർസ് ദേളി, സ്റ്റീൽ ഹാക്സ് കായിന്റടി, എഫ്. സീ. മാക്കോട്, വളപ്പിൽ ബുൾസ്, യുനൈറ്റട് ഫ്രണ്ട് നയാ ബസാർ, മിൽ ജംക്ഷൻ എഫ്. സീ, തുടങ്ങിയ പന്ത്രണ്ട് ടീമുകൾ ആവേശകരമായ കളിയിൽ മാറ്റുരച്ചു. അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ സ്റ്റീൽ ഹാക്സ് കായിന്റടിയെ പരാചയപ്പെടുത്തി വളപ്പിൽ ബുൾസ് എം. പീ. എൽ -5 ബ്രിട്ട് കാർട്ട് ട്രോഫി സ്വന്തമാക്കി.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച കളിക്കാരൻ സമീർ കട്ടക്കാൽ, മികച്ച സ്ട്രൈകർ അജയ് കൈനോത്ത്, മകച്ച ദിഫന്റർ റാഷിദ് കല്ലട്ര, മികച്ച ഗോൾ കീപർ നാസിം ചെമ്പരിക്ക ടൂർണമെന്റിലെ മികച്ച കളിക്കാരായി മുഹമ്മദ്‌ നാസിം, മുഹമ്മദ്‌ കീഴൂർ, അസീസ്‌ എന്നിവരെ തിരഞ്ഞെടുത്തു.

വിജയികൾക് ബ്രിട്ടീഷ്‌ ഗ്രൂപ്പ് ചെയർമാൻ അഷ്‌റഫ്‌ ബ്രിട്ടീഷ്‌, മുഹമ്മദ്‌ കുഞ്ഞി കാദിരി, എം. എ. മുഹമ്മദ്‌ കുഞ്ഞി, ഖാലിദ് എ. ആർ, ഹനീഫ ടീ. ആർ, ഹനീഫ മരവയൽ, നഫീർ അബ്ദുൽ നാസ്സർ, അഷ്‌റഫ്‌ വളപ്പിൽ, ഇർഷാദ് ഇബ്രാഹിം, ഫൈസൽ ഉലൂജി, ഹകീം ഒറവങ്കര, നൂർഷ ദേളി, ഷുഹൈബ് കല്ലട്ര, അഹമദ് മരവയൽ, നിസാർ കൈനോത്ത്, മുഹമ്മദ്‌ കീഴൂർ, മലബാർ ഗോൾഡ്‌ പ്രതിനിധികളായ ഹംസ, അൻവർ സീ. എൽ തുടങ്ങിയവർ ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു.

വിമാന ടിക്കറ്റ് മുതൽ കളിപ്പാട്ടങ്ങൾ വരെയുള്ള നിരവധി സമ്മാനങ്ങൾ ഭാഗ്യ പരീക്ഷണങ്ങളിലൂടെ കാണികൾക്ക് വേണ്ടിയും ഒരുക്കിയിരുന്നു. 

യാസ്സർ കുന്നിൽ, അബ്ദുൽ അസീസ്‌ സീ. ബീ, ഹാരിസ് കല്ലട്ര തുടങ്ങിയവർ പരിപാടികൾക്ക് നേത്രത്വം നൽകി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad