Type Here to Get Search Results !

Bottom Ad

മാലിക്ദീനാര്‍ നവോത്സവ് '16 ചൊവ്വാഴ്ച

evisionnews

സീതാംഗോളി: (www.evisionnews) മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേ
റ്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് നവോത്സവ് '16  സീതാംഗോളിയിൽ  ചൊവ്വാഴ്ച  നടക്കും.

വിദ്യാര്‍ത്ഥികളിലെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയും യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനും ഫെസ്റ്റ് സഹായകമാകും. വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ ഫെസ്റ്റില്‍ അരങ്ങേറും.

രാവിലെ 10 ന്  ആരംഭിക്കുന്ന പരിപാടി പ്രിന്‍സിപ്പല്‍ ഉദയകുമാറിന്റെ അധ്യക്ഷതിയില്‍ പ്രമുഖ സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് ഉല്‍ഘാടനം ചെയ്യും. കോളേജ് സെക്രട്ടറി ജനാബ് കെ.എസ് അന്‍വര്‍ സാദാത്ത് ചടങ്ങില്‍ വിഷ്ണു ഭട്ടിനെ ആദരിക്കും. ഡോ. സിസ്റ്റര്‍ മോളി മാത്യു, ഡോ.രാജ കെ.ജി, കെ.എം ഉസ്മാന്‍ എന്നിവര്‍ പ്രസംഗിക്കും. വിജയികള്‍ക്കുള്ള ഉപഹാരം കോളേജ് ചെയര്‍മാന്‍ ജനാബ് കെ.എസ് മുഹമ്മദ് ഹബീബുല്ല വിതരണം ചെയ്യും.
keywords:Malik-deenar-collage-of-mba
Tags

Post a Comment

0 Comments

Top Post Ad

Below Post Ad