Type Here to Get Search Results !

Bottom Ad

10 വാറണ്ടുകളുള്ള കുമ്പള സ്വദേശി അറസ്റ്റില്‍

evisionews

കുമ്പള: (www.evisionnews.in)10 വാറണ്ടുകളുള്ള കുമ്പള സ്വദേശിയെ മംഗലാപുരം പമ്പ്‌വെല്ലിനടുത്ത് നിന്നും കുമ്പള എസ്.ഐ ഇ. അനൂപ് കുമാര്‍ അറസ്റ്റ് ചെയ്തു. കുമ്പള നായിക്കാപ്പിലെ സുരേന്ദ്രകുമാര്‍(36)ആണ് അറസ്റ്റിലായത്. ഒമ്പത് ചെക്കുകേസുകളിലും ഒരു വഞ്ചനാ കേസിലുമാണ് സുരേന്ദ്രകുമാര്‍ പ്രതിയായത്. എട്ട് വര്‍ഷമായി പ്രതി മംഗലാപുരത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് സുരേന്ദ്രകുമാറിനെതിരെ കേസുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad