Type Here to Get Search Results !

Bottom Ad

അസുഖം വിട്ടുമാറാത്ത മനോവിഷമം വീട്ടമ്മ ജീവനൊടുക്കി

കുമ്പള: (www.evisionnews.in)അസുഖം വിട്ടുമാറാത്ത മനോവിഷമത്തെ തുടര്‍ന്ന് വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. കുമ്പള നായിക്കാപ്പിലെ രമണി(36)യാണ് മരിച്ചത്. കുമ്പള ഇലക്ട്രിസിറ്റി ഓഫീസിലെ കരാര്‍ ജീവനക്കാരന്‍ രാജന്റെ ഭാര്യയാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ രമണിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് വരികയായിരുന്നു. ഉച്ചയോടെയാണ് അയലത്തെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടത്. വിട്ടുമാറാത്ത അസുഖത്തെത്തുടര്‍ന്ന് ഏറെ കാലമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കരുതുന്നു. തൊക്കോട് കുത്തറിലെ കൃഷ്ണന്‍സുശീല ദമ്പതികളുടെ മകളാണ്. മക്കള്‍: ദീപ്ത, വിശ്വത്.

Post a Comment

0 Comments

Top Post Ad

Below Post Ad