Type Here to Get Search Results !

Bottom Ad

വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ബോവിക്കാനം: (www.evisionnews.in)ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജയശ്രീ, പുഷ്പലത എന്നിവരുടെ അമ്മയും മുളിയാര്‍ പാലത്തോട്ടെ അമ്പു മണിയാണിയുടെ ഭാര്യയുമായ വെളുത്തമ്മ(72)യാണ് മരിച്ചത്. വോട്ട് ചെയ്തു മടങ്ങുന്നതിനിടെ വീണ് കാലിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മറ്റുമക്കള്‍: നാരായണ, ശ്രീദേവി, ഗോപാലകൃഷ്ണ, ചന്ദ്രലേഖ, പരേതയായ ശാരദ. മരുമക്കള്‍: മഹാലിംഗ, കൊറഗമണിയാണി, ഭാസ്‌കര, ബാലകൃഷ്ണ, ശശികല, തുളസി, സുചിത്ര

Post a Comment

0 Comments

Top Post Ad

Below Post Ad