Type Here to Get Search Results !

Bottom Ad

ഉദിനൂര്‍ ക്ഷേത്രപാലക-ക്ഷേത്രകൊട്ടാരം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു


ഉദിനൂര്‍ :(www.evisionnews.in)ക്ഷേത്രപാലക ക്ഷേത്രകൊട്ടാരം കേന്ദ്രീകരിച്ച് പുരാവസ്തുവകുപ്പിന്റെ പ്രാദേശിക പൈതൃകകേന്ദ്രം തുടങ്ങുമെന്ന് സാംസ്‌കാരിക ഗ്രാമവികസനവകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് നവീകരിച്ച ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രകൊട്ടാരം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ മഹത്തായ സ്ഥാനമാണ് ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രകലകള്‍ക്കുമുള്ളത്. ഇത്തരം ചരിത്രശേഷിപ്പുകളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പത്മനാഭപുരം കൊട്ടാരവും വയനാട്ടിലെ എടയ്ക്കല്‍ ഗുഹയും ലോകപൈതൃകപട്ടിയില്‍ സ്ഥാനം നേടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും ക്ഷേത്രപാലകക്ഷേത്രത്തിനു സമീപത്തെ കുളം നവീകരിക്കുമെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ(തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ പി സി ഫൗസിയ, ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി ബിന്ദു, ഗ്രാമപഞ്ചായത്തംഗം ഒ ബീന, കെ വെളുത്തമ്പു, പുരാവസ്തു വകുപ്പ് അസി. ഡയറക്ടര്‍ പി ബിജു, ദേവസ്വ. എക്‌സി. ഓഫീസര്‍ എം നാരായണന്‍, ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് കെ നാരായണന്‍, ശിവദാസ് മാസ്റ്റര്‍, ടി കുഞ്ഞിരാമന്‍, എം ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ സ്വാഗതവും ക്ഷേത്രക്ഷേമസമിതി സെക്രട്ടറി കെ വി ജതീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad