Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ ഗുണ്ടാ സംഘത്തിലെ യുവാവിന് വെട്ടേറ്റ് ഗുരുതരം


ഉപ്പള:(www.evisionnews.in) ഉപ്പള ടൗണില്‍ ഗുണ്ടാ സംഘത്തില്‍ പെട്ട യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉപ്പള പ്രദാപ് നഗറിലെ അച്ചു (35) വിനാണ് വെട്ടേറ്റത്.
ഉപ്പള ടൗണിന് സമീപത്തെ വിവാഹ ഹാള്‍ റോഡില്‍ വെച്ച് കാറിലെത്തിയ ഒരു യുവാവാണ് അച്ചുവിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അച്ചുവിനെ ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരിവിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി
കുമ്പള സി.ഐ കെ.പി സുരേഷ് ബാബുവിന്റെയും, മഞ്ചേശ്വരം എസ്.ഐ പ്രമോദിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad