Type Here to Get Search Results !

Bottom Ad

ഉഡുപ്പിയിൽ തിരമാലയിൽപെട്ട് യുവ എഞ്ചിനിയർ മരിച്ചു

evisionnews


ഉഡുപ്പി:(www.evisionnews.in)കടലോരത്തെ പാറക്കൂട്ടത്തിലിരുന്ന സമുദ്രഭംഗി ആസ്വദിക്കുകയായിരുന്ന യുവാക്കളെ തിരമാല തട്ടിയെടുത്തതിനെ തുടർന്ന് ഒരാൾ മരിച്ചു. മറ്റൊരാൾ അത്ഭുതകരമായി രക്ഷപെട്ടു. ഉഡുപ്പി സെന്റ് മേരീസ് ദ്വീപിൽ ശനിയാഴ്ചയാണ് സംഭവം.

ബംഗളൂരു വിപ്രോ സോഫ്റ്റ്വെയർ കമ്പനിയിൽ എഞ്ചിനിയറായ വിവേകാനന്ദ നാരായണ സ്വാമി (26)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മണികണ്ഠനാണ് രക്ഷപ്പെട്ടത്. സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു ബംഗളൂരുവിൽ നിന്നുള്ള യുവ എഞ്ചിനീയർമാരുടെ സംഘം. വിവേകാനന്ദയുടെ മൃതദേഹത്തിന് തിരച്ചിൽ തുടരുകയാണ്.

keywords :udupi-engineer-obit-wipro
Tags

Post a Comment

0 Comments

Top Post Ad

Below Post Ad