Type Here to Get Search Results !

Bottom Ad

പത്ത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍; തടിയന്‍ അസീസ് മുങ്ങി


കാസര്‍കോട്: (www.evisionnews.in)ബൈക്കില്‍ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി രണ്ട് പേരെ ടൗണ്‍ സി.ഐ. പി.കെ സുധാകരനും സംഘവും അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട പ്രതിയെ അന്വേഷിച്ച് വരുന്നു. ബാഡൂര്‍ ധര്‍മ്മത്തടുക്ക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം മംഗലടുക്കയിലെ മുഹമ്മദ് ബാത്തിഷ(19), മുഹമ്മദ് റഫീഖ് എന്ന റഫീഖ്(20) എന്നിവരാണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട പൈവളിഗെയിലെ അസീസ് എന്ന തടിയന്‍ അസീസി(35)നെയാണ് പൊലീസ് അന്വേഷിച്ച് വരുന്നത്. അസീസാണ് കഞ്ചാവ് കടത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്നു. 

വ്യാഴാഴ് വൈകിട്ട് ഷിരിബാഗിലു പള്ളത്ത് വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കെ.എല്‍ 14 ക്യു 9260 നമ്പര്‍ പാഷന്‍ പ്രോ ബൈക്കിലാണ് മൂന്നംഗ സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സീതാംഗോളി ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെ പോലീസ് ബൈക്ക് വളഞ്ഞയുകയായിരുന്നു. ചാക്ക് കെട്ടിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. അറസ്റ്റിലായ ബാതിഷയെയും റഫീഖിനെയും ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് ഭാഗത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം വിലസുന്നതായി നേരത്തെ പരാതിയുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad