തെക്കില്‍(www.evisionnews.in)
പൊയിനാച്ചി മുതല്‍ കര്‍ണ്ണാടക അതിര്‍ത്തി ആലട്ടി വരെയുളള തെക്കില്‍- ആലട്ടി റോഡ് ടൂറിസം പ്രാധാന്യത്തോടെ വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ആയംകടവ് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്ത് കൊളത്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊയിനാച്ചി-ബന്തടുക്ക-സുളള്യ-മടിക്കേരി വഴി ബാംഗ്ലൂരിലേക്ക് പോകാവുന്ന ഈ പാതയുടെ 34 കിലോമീറ്റര്‍ മാത്രം വികസിപ്പിച്ചാല്‍ ഉണ്ടാകുന്ന നേട്ടത്തെക്കുറിച്ച് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദുമ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ പാതയുടെ സത്വര വികസനത്തിനായി ബഡ്ജറ്റില്‍ തുക വകയിരുത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയത്. ബേക്കലിന്റെ പ്രാധാന്യത്തോടെ ഈ റോഡ് വികസിപ്പിച്ചാല്‍ ജില്ലയുടെ ടൂറിസം വികസനത്തിനും കുതിപ്പുണ്ടാകും. ഈ ഭരണ കാലത്ത് പൊതുമരാമത്ത് വകുപ്പ് 245 പാലങ്ങളാണ് പൂര്‍ത്തിയാക്കിയത്. വകുപ്പ് തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ മൂലം പാലങ്ങളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നത് സംബന്ധിച്ച ഓഫീസ് ഫയലുകള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പി കരുണാകരന്‍ എം പി മുഖ്യാതിഥി ആയിരുന്നു. റോഡുകളും പാലങ്ങളും വിഭാഗം ചീഫ് എഞ്ചിനീയര്‍ പി കെ സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി രാമചന്ദ്രന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ: വി പി പി മുസ്തഫ, സുഫൈജ ടീച്ചര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രമണി, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത വൈസ്പ്രസിഡണ്ട് പി കൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം പി ഉഷ ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗങ്ങളായ സി കുഞ്ഞിക്കണ്ണന്‍, വി ദിവാകരന്‍, ശാന്താകുമാരി, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തംഗം സി എ സതീശന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധിയായ ഹക്കീം കുന്നില്‍, പാലം കമ്മിറ്റി ചെയര്‍മാന്‍ പി രാഘവന്‍ നായര്‍, കണ്‍വീനര്‍ രാധാകൃഷ്ണന്‍ ചാളക്കാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ സ്വാഗതവും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ വി അസിഫ് നന്ദിയും പറഞ്ഞു. പാലത്തിനായി സൗജന്യമായി സ്ഥലം നല്‍കിയ കണ്ണന്‍ വെളിച്ചപ്പാടന്‍, ടി കെ കുഞ്ഞിരാമന്‍, രാധാ ചെപ്പനടുക്കം, വി അമ്പൂഞ്ഞി ആയംകടവ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
Post a Comment
0 Comments