മംഗളൂരു (www.evisionnews.in): വിശ്വഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയയുടെ മംഗളൂരു സന്ദര്‍ശനം നിരോധിച്ച് പോലീസ് ഉത്തരവിറക്കി. സിറ്റി പോലീസ് കമ്മഷണര്‍ എം ചന്ദ്രശേഖര്‍ അറിയിച്ചതാണിത്. ജനുവരി 18മുതല്‍ 24വരെ യാണ് വിലക്ക്. ജനുവരി 20ന് തൊഗാഡിയ നഗരപരിധിയില്‍ ഒരു യോഗത്തില്‍ സംബന്ധിക്കാനിരിക്കെയാണ് തീവ്രഹിന്ദു നേതാവിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
മംഗളൂരു അതീവ സംഘര്‍ഷ കലുഷിത പ്രദേശമാണ്. ഇവിടെ സമാധാനം നിലനിര്‍ത്താന്‍ മുന്‍കരുതല്‍ അനിവാര്യമാണ്. തൊഗാഡിയയുടെ സന്ദര്‍ശനവും അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗവും മംഗളൂരുവിന്റെ സൈ്വര്യവും ബഹുസ്വരതയും തകര്‍ക്കും. ഇതു കൊണ്ടാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം നിരോധിച്ചത്. പോലീസ് മേധാവി വിശദീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മുസ്ലിം മതപണ്ഡിതനും വാഗമിയുമായ സാക്കിര്‍ നായിക്കിന്റെ മംഗളൂരു സന്ദര്‍ശനത്തിനും പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. സംഘ്പരിവാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിലക്ക്.
Post a Comment
0 Comments