Type Here to Get Search Results !

Bottom Ad

ഉല്ലാസ വേളകൾ പോലും കാരുണ്യത്തിന്: കെ.എം.സി.സി പ്രവർത്തനം സമാനതകളില്ലാത്തത് - ടി.ഇ.അബ്ദുല്ല



ദുബായ് (www.evisionnews.in): സ്വയം മറന്നുല്ലസിക്കുന്ന നാളുകളില്‍ പോലും കാരുണ്യ ഹസ്തം നീട്ടാന്‍ കെ എംസി സിക്കും ഹരിത രാഷ്ട്രീയത്തിനും മാത്രമേ കഴിയുകയുള്ളുവെന്നും ഇത്തരം നന്‍മകളാണ് ഞങ്ങളുടെ അലങ്കാരമെന്നും കാസർകോട് നഗരസഭ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷനുമായ
ടി ഇ അബ്ദുല്ല സാഹിബ് പറഞ്ഞു.
കെ.എം.സി.സി കൂട്ടായ്മ സംഘടിപ്പിച്ച വിനോദ-വിജ്ഞാന യാത്ര -പൊല്‍സ് -2016 ല്‍ സ്വരൂപിച്ച സഹായധനം ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാരുണ്യനിധിയിലേക്ക് ദുബായ് കെ.എം.സി.സി ഉപാധ്യക്ഷന്‍ എം എ മുഹമ്മദ് കുഞ്ഞിയില്‍ നിന്നും സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രവാസ പിരിമുറുക്കങ്ങള്‍ക്ക് നവോന്‍മേഷം നല്‍കാനും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനും കൂട്ടത്തില്‍ ഇത്തരം നന്‍മകളിലൂടെ പൊതുസമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കാനും പൊല്‍സ്-2016 എന്ന കൂട്ടായ്മക്കായി എന്നും ഇത്തരം നന്‍മകള്‍ എക്കാലവും നിലനില്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷബീര്‍ കീഴൂര്‍,അസീസ് കമാലിയ ,ഹസന്‍ കുദുവ,ശംഷീര്‍ അഡൂര് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊല്‍സ് -2016 എന്ന‍ വിനോദ -വിജ്ഞാന യാത സംഘടിപ്പിച്ചത്.

ചടങ്ങില്‍ കെ എംസി സി ജില്ലാ ആക്ടിംഗ് പ്രസിഡന്‍റ് ഹനീഫ ടി ആര്‍, ജനഃസെകട്ടറി അബ്ദുല്ല ആറങ്ങാടി ,ട്രഷറര്‍ മുനീര്‍ ചെര്‍ക്കള , സെക്രട്ടറിമാരായ ഇസ്മായില്‍ നാലാംവാതുക്കല്‍,ഹസൈനാര്‍ ബീജന്തടുക്കം, വിവിധ മണ്ഡലം ,പഞ്ചായത്ത് നേതാക്കളായ സിദ്ദീഖ് ചൗക്കി,റഹീം താജ്,സിദ്ദീഖ് അടൂര്‍ ,സാബിത് ചൗക്കി,നിസാം ചൗക്കി ,മുഹമ്മദ് ചെംബരിക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords :te-abdulla-kmcc-pols
Tags

Post a Comment

0 Comments

Top Post Ad

Below Post Ad