Type Here to Get Search Results !

Bottom Ad

സമസ്ത 90ാം വാര്‍ഷികം: ബെദിരയില്‍ പ്രചാരണ സമ്മേളനം ഇന്ന്


ബെദിര:(www.evisionnews.in)ആലപ്പുഴയില്‍ നടക്കുന്ന സമസ്ത 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ബെദിര എസ്‌കെഎസ്എസ്എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണസമ്മേളനവും ആദരിക്കലും വ്യാഴാഴ്ച
രാത്രി ഏഴ് മണിക്ക് ബെദിര ഹയാത്തുല്‍ ഹുദാ മദ്രസാ പരിസരത്ത് നടക്കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഷ്‌റഫ് റഹ്്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥന ജില്ലാ മേഖലാ സാരഥികളെ ചടങ്ങില്‍ ആദരിക്കും. ജമാഅത്ത് പ്രസിഡണ്ട് ബി.എം.എ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ബി.എം.സി കുഞ്ഞഹമ്മദ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി, മേഖലാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി, ബി.എ സലാഹുദ്ദീന്‍, ശാക്കിര്‍ ഹുദവി പ്രസംഗിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad