Type Here to Get Search Results !

Bottom Ad

എസ്.കെ.എസ് എസ്.എഫ് കാസര്‍കോട് ജില്ലാ മനുഷ്യ ജാലിക ചൊവ്വാഴ്ച മൊഗ്രാലില്‍ യത്തീന്ദ്രന്‍ മാസ്റ്റര്‍ പാനൂര്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്:(www.evisionnews.in) രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി ജനുവരി 26ന് മൊഗ്രാലില്‍ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വിഖായ പ്രവര്‍ത്തകന്മാരുടെ സല്യൂേട്ടോടെ സ്വാഗത സംഘ ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍ പതാക ഉയര്‍ത്തും രാജ്യത്തിന് റ ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കതിരെ പൗരബോധം ഉണര്‍ത്തുകയാണ് മനുഷ്യ ജാലികയുടെ മുഖ്യ സന്ദേശം രാജ്യത്തെ ജനങ്ങളെ ഒരിമിച്ച് നിര്‍ത്തുന്ന സാമൂദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിനു വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമാണ് ജാലികയിലൂടെ ജനങ്ങള്‍ കൈമാറുന്നത് ജില്ലയിലെ 212 ശാഖയില്‍ നിന്നായി പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ അണിനിരയ്ക്കും ജാലിക റാലി, പ്രതിജ്ഞ, ദേശിയോദ്ഗ്യന്ധന ഗാനം, പ്രമേയ പ്രഭാഷണം, എന്നിവ നടക്കും, വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക, നേതാക്കളും പരസ്പരം കൈകോര്‍ത്ത്, തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പ്രതിജ്ഞ ചൊല്ലി ജാലിക തീര്‍ക്കും മനുഷ്യ ജാലിക റാലി മൊഗ്രാല്‍പുത്തൂരില്‍ നിന്നാരംഭിക്കും റാലിക്ക് മുന്‍നിരയില്‍ യഥാക്രമം സംസ്ഥാന ജില്ലാ ഭാരവാഹികള്‍, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍, സ്വാഗതസംഘ ഭാരവാഹികള്‍ നേ തൃ ത്യം നല്‍കും തൊട്ട് പിറകില്‍ വിഖായ അംഗങ്ങള്‍ കറുപ്പ് പാന്റ്‌സ് വെളള ഷര്‍ട്ട്, , കോട്ടും കുങ്കുമ നിറത്തിലുള്ള തൊപ്പിയും ധരിച്ച് അണിനിരയ്ക്കും, തൊട്ടു പിറകില്‍ , ത്വലബാ അംഗങ്ങള്‍ വെള്ള തലപ്പാവും വെള്ള വസ്ത്രം ധരിച്ചും, അതിന്റെ തൊട്ട് പിറകിലായും, അതിന്റെ പിറകില്‍ കാമ്പസ് അംഗങ്ങള്‍ കറുപ്പ് പാന്റ്, വെള്ള ഷര്‍ട്ട് പച്ച തൊപ്പി ധരിച്ച് അണിനിരയ്ക്കും, കാമ്പസ്, ത്വലബാ ,വിഖായ, ലീഡര്‍മാര്‍ മുമ്പില്‍ കൊടി പിടിച്ച് നേത്യത്തും കൊടുക്കും ഇതിന്ന് പുറമെ കാസര്‍കോട് ജില്ലയിലെ മേഖലകളായ, മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബദിയഡുക്ക, ഉദുമ, ചെര്‍ക്കള, മുള്ളേരിയ, കാഞ്ഞങ്ങാട്, പെരുമ്പട്ട, നീലേശ്വരം, തൃക്കരിപ്പൂര്‍; എന്നീ 11, മേഖലയിലെ പ്രവര്‍ത്തകന്മാര്‍ മേഖലാ തിരിച്ച് മേഖലാ ബാനറില്‍ ഭാരവാഹികളുടെ പിന്നിലായി പ്രവര്‍ത്തകന്മാര്‍ അണിനിരയ്ക്കും റാലിയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന്മാരെ അണിനിരത്തിയ മികച്ച. മൂന്ന് മേഖലയ്ക്ക് പരിപാടിയില്‍ വെച്ച് അവാര്‍ഡ് കൊടുക്കും 4 മണിക്ക് പൊതുസമ്മേളനം യത്തീന്ദ്രന്‍ മാസ്റ്റര്‍ പാനൂര്‍ ഉദ്ഘാടനം ചെയ്യും, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി അദ്ധ്യക്ഷത വഹിക്കും, ജില്ലാ ജനറല്‍ സെക്രട്ടറിഹാരിസ് ദാരിമി ബെദിര, സ്വാഗതം പറയും, അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും, ഖാസിത്വാഖ അഹ്മ്മദ് മൗലവി ,യു.എം അബ്ദുറഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, പച്ചക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പി.ബി അബ്ദുറസാഖ് എം.എല്‍.എ ,എ ജി സി ബശീര്‍ , മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, സലാം ഫൈസി പേരാല്‍, അ അ ഡ്വഹനീഫ് ഹുദവി, തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും പ്രവര്‍ത്തന്മാര്‍ 3 മണിക്ക് മുമ്പായി മൊഗ്രാല്‍പുത്തൂരില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സ്വാഗത സംഘ ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ സലാം ഫൈസി പേരാല്‍ എന്നിവര്‍ അറിയിച്ച് 


ജാലിക റാലി മൊഗ്രാല്‍ പുത്തൂറില്‍ നിന്ന് 

കാസര്‍കോട്: രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഇന്ന് നടക്കുന്ന മനുഷ്യ ജാലികയുടെ റാലി ് വൈകുന്നേരം 3 മണിക് മൊഗ്രാല്‍പുത്തൂരില്‍ നിന്ന് തുടങ്ങും ശാഖയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകന്മാരെ മൊഗ്രാല്‍ പുത്തൂറില്‍ ഇറക്കിവിട്ട് പ്രത്യേകം തയാറാക്കിയ മെ ഗ്രാലിലുള്ള പാര്‍ക്കിംങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സ്വാഗത സംഘ ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ സലാം ഫൈസി പേരാല്‍ എന്നിവര്‍ അറിയിച്ച് 

പ്രമേയ പ്രഭാഷണം അബ്ദുസമദ് പൂക്കോട്ടൂര്‍

കാസര്‍കോട്: ചൊവ്വാഴ്ച നടക്കുന്ന മനുഷ്യ ജാലികയില്‍ കേരളത്തിലെ അറിയപ്പെട്ട പ്രഭാഷകനും എസ് വൈ എസ് നേതാവും മായ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും

Post a Comment

0 Comments

Top Post Ad

Below Post Ad