Type Here to Get Search Results !

Bottom Ad

എസ്.ഇ.യു.സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.


കാസറഗോഡ് : (www.evisionnews.in) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനായി കാസറഗോഡ് എത്തിയ സ്റ്റേറ്റ് എംപ്ലോയീസ് യുണിയന്‍ പുതിയ സംസ്ഥാന ഭാരവാഹികള്‍ക്ക് എസ്.ഇ.യു. കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.സ്വീകരണ യോഗം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു.എസ്.ഇ.യു.ജില്ലാ പ്രസിഡന്റ്: ഒ.എം.ഷഫീഖ് അദ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ്.എ.എം.കടവത്ത് മുഖ്യാഥിതി ആയിരുന്നു. സംസ്ഥാന ഭാരവാഹികള്‍ക്ക് മൊയ്തീന്‍ കൊല്ലമ്പാടി ഷാളണിയിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു. വിവിധ താലൂക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് അഷ്‌റഫ്അലി ചെരങ്കൈ, അബ്ദുല്‍ റഹിമാന്‍ നെല്ലികട്ട, സിയാദ് .പി, ഒ.എം.ശിഹാബ് എന്നിവര്‍ സംസാരിച്ചു.സംസ്ഥാന പ്രസിഡന്റ്:നസീം ഹരിപ്പാട്, ജന:സെക്രട്ടറി.എ.എം അബൂബക്കര്‍ , ട്രഷറര്‍:സിബി മുഹമ്മദ് , സെക്രട്ടറിയേറ്റ് അംഗം നാസര്‍ നങ്ങാരത്ത് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജന.സെക്രട്ടറി.ടി.കെ.അന്‍വര്‍ സ്വാഗതവും,ട്രഷറര്‍ കെ.എന്‍.പി.മുഹമ്മദലി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad