Type Here to Get Search Results !

Bottom Ad

സിബാഖ് ഇസ്ലാമിക് കലാമേള പ്രതിഭാ പട്ടം വിടാതെ അബൂബക്കര്‍ പരയങ്ങാനം


ഉദുമ: (www.evisionnews.in) ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി അന്തര്‍ കലാലയ കലാ മാമാങ്കമായ സിബാഖ് 16 ദേശീയ കലോത്സവത്തിന്റെ ഥാനീയ്യ വിഭാഗത്തില്‍ 33 പോയിന്റുമായി എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി അബൂബക്കര്‍ പി പരയങ്ങാനം രണ്ടാം തവണയും കലാ പ്രതിഭാ പട്ടം ചൂടി. 19 സ്ഥാപനങ്ങള്‍ മാറ്റുരച്ച ഥാനീയ്യ വിഭാഗത്തിലെ 33 മത്സരങ്ങളില്‍ നിന്ന് അറബിക് പ്രസംഗം, കാലിഗ്രഫി വിശകലനം എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും തഷ്‌കീലുല്‍ ഇബാറ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഈ സ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത്. കേവലം ചെറിയ പോയിന്റെ വ്യത്യാസത്തിലാണ് ഈ വര്‍ഷത്തെ സിബാഖ് ടോപ്പര്‍ പദവി നഷ്ടമായതെങ്കിലും കഴിഞ്ഞ വര്‍ഷം എതിരില്ലാതെ സിബാഖ് ടോപ്പറെന്ന സ്ഥാനവും അബൂബക്കറിന് സ്വന്തമായുണ്ട്.

ദാറുല്‍ ഹുദാ കലോത്സവത്തില്‍ അത്യപൂര്‍വ്വ നേട്ടമാണ് തുടര്‍ച്ചയായ ഒന്നാം സ്ഥാനവും കലാപ്രതിഭാ പട്ടവും. ചട്ടഞ്ചാല്‍ എം ഐ സി കോളേജില്‍ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ 19 സ്ഥാപനങ്ങള്‍ മാറ്റുരച്ചപ്പോള്‍ മത്സരിച്ച 6 ഇനങ്ങളില്‍ 4 എണ്ണത്തില്‍ ഫൈനല്‍ യോഗ്യത നേടിയാണ് അബൂബക്കര്‍ ദാറുല്‍ ഹുദയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ നേട്ടത്തിന്റെ പതിന്മടങ്ങ് സന്തോഷത്തിലാണ് അബൂബക്കറിന്റെ കൂട്ടുകാരും കുടുംബക്കാരും അദ്ധ്യാപകരും.

പരയങ്ങാനം കുഞ്ഞബ്ദുല്ല - ബീ ഫാത്വിമ ദമ്പതികളുടെ മകനായ അബുബക്കര്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തുടര്‍ച്ചയായ നാല് വര്‍ഷവും ക്ലാസില്‍ ഒന്നാമനായും കാമ്പസ് കലാ മമേളകാമ്പസ് പ്രതിഭയായും പല പ്രാവശ്യം ഈ സര്‍ഗ പ്രതിഭ കഴിവ് തെളിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad