Type Here to Get Search Results !

Bottom Ad

67-ാം റിപ്പബ്ലിക്ക്‌ ദിനാഘോഷത്തിന്റെ നിറവിൽ ഇന്ത്യ

evisionnews

ന്യൂഡൽഹി:(www.evisionnews.in) കനത്ത സുരക്ഷ രകമീകരണങ്ങൾക്ക്‌ ഇടയിൽ രാജ്യം ഇന്ന്‌ 67-ാം റിപ്പബ്ലിക്ക്‌ ദിനം ആഘോഷിക്കുന്നു. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്‌പ ചക്രം അർപ്പിച്ചു. രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്കായി രണ്ട്‌ മിനിറ്റ്‌ മൗനപ്രാർത്ഥനയും നടന്നു. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക്‌ ദിന ആഘോഷത്തിൽ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാൻസ്വ ഒലോങ്‌ ആണ്‌ മുഖ്യ അതിഥി.

ഹെലികോപ്‌റ്ററുകൾ പൂക്കൾ വിരിച്ച ശേഷം രാജ്യത്തിന്റെ സാംസ്‌കാരിക പാരന്പര്യവും സൈനിക ശക്‌തിയും വിളിച്ചോതുന്ന റിപ്പബ്ലിക്‌ ദിന പരേഡ്‌ ഡൽഹിയിൽ അരങ്ങേറി. പതിവിൽ വിപരീതമായി 90 മിനിറ്റ്‌ മാത്രമാണ്‌ പരേഡ്‌. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ രാജ്യത്തിലെ സൈനികരും റിപ്പബ്ലിക്ക്‌ ദിന പരേഡിൽ പങ്കെടുത്തു. 130 ഫ്രഞ്ച്‌ സൈനികരാണ്‌ പരേഡിൽ പങ്കെടുത്തത്‌.

പത്താൻകോട്ട്‌ ഭീകരാക്രമണവും ഐ.എസ്‌ ഭീഷണിയും കണക്കിലെടുത്ത്‌ വൻ സുരക്ഷയ്‌ക്കിടയിലാണ്‌ റിപ്പബ്ലിക്ക്‌ ആഘോഷങ്ങൾ നടക്കുന്നത്‌. പാരീസ്‌ ആക്രമണത്തിന്റെ മാതൃകയിൽ ഇന്ത്യയിലും ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ആക്രമണം നടത്തിയേക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ചാവേർ ആക്രമണത്തിനായി 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇന്ത്യയിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്‌.

keywords :republic-day-celebration-india

Post a Comment

0 Comments

Top Post Ad

Below Post Ad