Type Here to Get Search Results !

Bottom Ad

പട്‌ലയുടെ സ്വന്തം സീതിച്ച

അനുസ്മരണം-ഹാരിസ് പട്‌ല


പട്‌ലയുടെ സ്വന്തം സീതിച്ചയും യാത്രയായി. കാലയവനികക്കുള്ളിലേക്ക് കണിശമായും കൃത്യമായും വഴികാത്തു നില്‍ക്കുന്നവരാണ് നാം ഒരോരുത്തരും. മരണമെന്ന ശാശ്വത സത്യത്തെ പ്രതിരോധിക്കാന്‍ മനുഷ്യകുലത്തിനും സര്‍വ്വോപരി ശാസ്ത്രത്തിനും അന്നും ഇന്നും അപ്രാപ്യം തന്നെ . പക്ഷേ , ജീവിതം അടയാളപ്പെടുത്താനുള്ളതാണ്. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജീവിത വിജയം അനുഭവിക്കുന്നത്. ആയുസിന്റെ ഒരുഭാഗമെങ്കിലും പൊതുസമൂഹത്തിന് വേണ്ടി ജീവിക്കുന്നവര്‍മാത്രമാണ് ജീവിതം അടയാളപ്പെടുത്താനാകൂ. അതിനുമപ്പുറമായിരുന്നു പട്‌ലയുടെ സ്വന്തം സീതിച്ച എന്ന് വിളിക്കുന്ന പി.സീതിക്കുഞ്ഞി ഹാജി. അനാരോഗ്യം കീഴടക്കുന്നത് വരെ പട്‌ലയെന്ന ഗ്രമാത്തിന്റെ ഏതറ്റംവരെ പോവാനും ഏറ്റെടുത്ത് ദൗത്യം വിജയകരമായി പര്യവസാനിപ്പിക്കാനും സീതിച്ച ബദ്ധശ്രദ്ധനായിരുന്നു.(www.evisionnews.in)

തന്റെ ശരിയുടെ മുന്‍പില്‍ ശിരസ്സുയര്‍ത്തിപ്പിടിച്ച് നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച സീതിച്ച പുതിയ കാലത്ത് പകച്ചുനില്‍ക്കുന്ന യുവതലമുറയ്ക്ക് ഒരുവഴിക്കാട്ടിയുമായിരുന്നു.കാര്യപ്രാപ്തി കൈമുതലാക്കി ഒരു നാടിനെ വളര്‍ത്തിയെടുക്കാന്‍ പ്രയത്‌നിച്ച സീതിച്ച എന്നെ സംബന്ധിച്ച് അയല്‍വാസി എന്നതിലുപരി പൊതുജിവിതത്തില്‍ എന്നും പ്രചോദനമായിരുന്നു.

സമൂഹത്തിലെ ഉന്നതശീര്‍ഷരായ വ്യക്തിത്വങ്ങള്‍ മുതല്‍ സാധാരണക്കാരായ നാട്ടുകാരോട്‌പോലും ഒരേനിലയില്‍ പെരുമാറാനും പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നും.എന്നെപ്പോലെ വ്യത്യസ്ഥ രാഷ്ട്രിയ നിലപാടുള്ളവരേയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും അവരുടെ നിലപാടുകളെ അംഗീകരിക്കാനും സീതിച്ച് ശ്രദ്ധിച്ചിരുന്നു.വളരെചെറുപ്പം മുതല്‍ അടുത്തും നേരിട്ടും അറിയാമായിരുന്ന സീതിച്ചയുടെ നഷ്ടം പട്‌ലയുടേത് മാത്രമായി പരിമിതപ്പെടുമെന്ന് തോന്നുന്നില്ല.കരുണയും സ്‌നേഹവും സൗഹൃദവും ആവോളം നല്‍കാന്‍ സീതിച്ച എന്നും മനസ്സ് വെച്ചിരുന്നു(www.evisionnews.in)

പട്‌ലയുടെ നാനാമുഖമായ വികസനത്തിനും മുന്നേറ്റത്തിനും മുന്നണിയില്‍ നിന്ന നാല്‍വരില്‍ അവസാന കണ്ണിയായിരുന്നു സീതിച്ച. ബി.എസ്.ടി അബൂബക്കര്‍ സാഹിബും എന്റെ അമ്മാവന്‍ എം.എ മൊയ്തീന്‍ കുഞ്ഞി സാഹിബും,ജി.അബ്ദുല്‍ ഖാദര്‍ ഹാജി, മറ്റനവധി വ്യക്തിത്വങ്ങളും ചേര്‍ന്ന് പടുത്തുണ്ടാക്കിയ തനിനാടന്‍ ഗ്രമാമായ പട്‌ലക്ക് സീതിച്ചയുടെ വിയോഗം അപരിഹാര്യമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു
(www.evisionnews.in)


Tags

Post a Comment

0 Comments

Top Post Ad

Below Post Ad