Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അംബേദ്കര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം


വാരണാസി:(evisionnews.in) പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രതിഷേധം. പ്രധാനമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സര്‍വകലാശാലയുടെ ബിരുധദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. രോഹിതിന്റെ ആത്മഹത്യയില്‍ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി.
രോഹിതിന്റെ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടത് ഒരു രത്‌നത്തെയാണെന്ന് അദ്ദേഹം പറഞ്ഞു. ദളിതരുടേയും അടിച്ചമര്‍ത്തപ്പെടുന്നവരുടേയും ഉന്നമനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. വാരണാസിയില്‍ പൊതുയോഗത്തില്‍ പ്രസംഗിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വന്തം മണ്ഡലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കുള്ള സഹായ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. തനിയ്‌ക്കെതിരെ എല്ലാ കാലത്തും ആക്രമണമുണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ ഇതിനൊന്നും കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. രോഹിതിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിമര്‍ശനം നേരിട്ട കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.


keywords:students-protest-narendramodi-varanasi-university
Tags

Post a Comment

0 Comments

Top Post Ad

Below Post Ad