Type Here to Get Search Results !

Bottom Ad

ഒ ആര്‍ സി പദ്ധതി സ്‌കൂള്‍തല ഉദ്ഘാടനം


കാസര്‍കോട്:(www.evisionnews.in)ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പട്ട ജില്ലയിലെ അഞ്ച് വിദ്യാലയങ്ങളില്‍ ഒന്നായ ബേത്തൂര്‍പ്പാറ ജി എച്ച് എസ് എസില്‍ പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം നടന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കൂള്‍ ഒ ആര്‍ സി സെലിബ്രിറ്റി മെമ്പറുമായ ബാലചന്ദ്രന്‍ കൊട്ടോടി മുഖ്യ പ്രഭാഷണം നടത്തി. മുഖപത്രമായ ഒ ആര്‍ സി ബുളളറ്റിന്‍ ഡെപ്യൂട്ടി കളക്ടര്‍ പി കെ ജയശ്രീ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം നാരായണന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാശിശുക്ഷേമ ഓഫീസര്‍ പി ബിജു, ഡി ഇ ഒ വേണുഗോപാലന്‍, സ്ഥലം എസ് ഐ ടി പി മുകുന്ദന്‍, എ പി അജയകുമാര്‍, ബന്തടുക്ക പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അമൂല്യ, ഒ ആര്‍ സി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ ഷുഹൈബ്, ചീഫ് മെന്റര്‍ കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ വി വൈശാഖ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ കെ മണികണ്ഠന്‍ അധ്യക്ഷം വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി ശശിധരന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍ എം ദാമോദരന്‍ നന്ദിയും പറഞ്ഞു. ബാലചന്ദ്രന്‍ കൊട്ടോടിയുടെ മാജിക് ഷോയും കലാപരിപാടികളും നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad