ന്യൂഡല്‍ഹി (www.evisionnews.in): ലോകമെങ്ങും സൗജന്യ സേവനം തുടരുമെന്ന് വാട്‌സ്ആപ്പ്. വരിക്കാരില്‍ നിന്നും ആദ്യ വര്‍ഷത്തിനുശേഷം പ്രതിവര്‍ഷം ഒരു ഡോളര്‍ വരിസംഖ്യ ഈടാക്കാനുള്ള തീരുമാനമാണ് കമ്പനി പിന്‍വലിച്ചത്. വാട്‌സ്ആപ്പ് സ്ഥാപകന്‍ ജാന്‍ കൗം ആണ് ഇക്കാര്യം അറിയിച്ചത്.
ഒരു വര്‍ഷം 99 സെന്റ്‌സ് എന്നത് വലിയ തുകയല്ല. എന്നാല്‍ ലോകം മുഴുവന്‍ ഒരേ മൂല്യമായിരിക്കുകയില്ല. അതിനാല്‍ ചില ഉപഭോക്താക്കള്‍ക്ക് ഇത് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്നു കണ്ടാണ് സൗജന്യം സേവനം തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള മാധ്യമമാക്കി വാട്‌സ്ആപ്പ് വളര്‍ത്തിയെടുക്കുമെന്നും കമ്പനി അറിയിച്ചു. ബിസിനസ് ചെയ്യുന്ന ആളുകളെ ലക്ഷ്യം വെച്ചുള്ള ടൂളുകള്‍ അവതരിപ്പിക്കും. വാര്‍ഷിക വരിസംഖ്യ ഒഴിവാക്കിയതിനാല്‍ വാട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ചേര്‍ക്കില്ലെന്നും കമ്പനി അറിയിച്ചു. പണമുണ്ടാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കമ്പനി തേടുകയാണെന്നും കൗം അറിയിച്ചു. തേഡ് പാര്‍ട്ടി പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയാവും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുയെന്ന് ആളുകള്‍ കരുതുന്നുണ്ടാവും. എന്നാല്‍ അല്ല എന്നതാണ് ഉത്തരമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments