Type Here to Get Search Results !

Bottom Ad

മൈക്രോഫിനാന്‍സ് കേസ്: വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

evisionnews

തിരുവനന്തപുരം (www.evisionnews.in): മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍ മൈക്രോഫിനാന്‍സ് ചുമതലയുള്ള കെകെ മഹേഷ് പിന്നോക്ക വികസന കോര്‍പറേഷന്‍ എംഡി എന്‍ നജീബ് എന്നിവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണം.മാര്‍ച്ച് അഞ്ചിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. 2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പിന്നോക്ക വികസനകോര്‍പ്പറേഷനില്‍ നിന്ന് എസ്എന്‍ഡിപി വായ്പയെടുത്ത 15 കോടി രൂപ വ്യാജപേരുകള്‍ നല്‍കി വെള്ളാപ്പള്ളിയും കൂട്ടരും തട്ടിയെടുത്തുവെന്നാണ് വിഎസ് നല്‍കിയ പരാതി.

മൈക്രോഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് രഹസ്യപരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് രഹസ്യപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.മൈക്രോ ഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 15 കോടി രൂപ എസ്എന്‍ഡിപി യോഗത്തിന് പിന്നോക്ക വികസന കോര്‍പ്പറേഷന് വായ്പ നല്‍കിയെന്നും, വെറും രണ്ട് ശതമാനം പലിശക്ക് നല്‍കുന്ന തുക 18 ശതമാനം പലിശക്ക് വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് നല്‍കിയെന്നും വിഎസിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കരുതെന്ന് പിന്നോക്ക വികസനകോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് വെള്ളാപ്പള്ളി 12 മുതല്‍ 18 ശതമാനം വരെ പലിശക്ക് പണം നല്‍കിയത്. മാത്രമല്ല വ്യാജമേല്‍വിലാസങ്ങള്‍ നല്‍കി വെള്ളാപ്പള്ളിയും കൂട്ടരും 15 കോടി രൂപ തട്ടിയെടുത്തുവെന്നും വിഎസ് ആരോപിക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad