Type Here to Get Search Results !

Bottom Ad

ഉപ്പള അധോലോകത്തിന്റെ പിടിയിലേക്ക്: വെട്ടേറ്റ അച്ചു കസായി സംഘാംഗം


ഉപ്പള (www.evisionnews.in): ഉപ്പള ടൗണില്‍ ഗുണ്ടാ സംഘത്തില്‍പെട്ട യുവാവിന് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ കാലിയ റഫീഖിന്റെയും കസായി അലിയുടെയും സംഘത്തില്‍ പെട്ടവര്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ ഉപ്പള പ്രതാപ് നഗറിലെ അച്ചു തളങ്കര (35)ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ അച്ചു കസായി അലിയുടെ സംഘത്തില്‍ പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.

അച്ചുവിനെ വെട്ടിയ ഉപ്പള മജലിലെ റമീദ് കാലിയ റഫീഖിന്റെ സംഘാംഗമാണ്. കാറിലെത്തിയ റമീദ് അച്ചുവിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ് നിലത്തുവീണ അച്ചു നിലവിളച്ചപ്പോള്‍ റമീദ് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് റമീദിനെതിരെ മഞ്ചേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു. പരിക്കേറ്റ അച്ചു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്. 

ഉപ്പളയിലെ ഗുണ്ടാ നേതാവായിരുന്ന മുത്തലിബിനെ വീടിന് സമീപത്ത് കാര്‍ തടഞ്ഞ് വെടിവെച്ചും വെട്ടിയും കൊന്ന കേസിലെ പ്രതിയാണ് കാലിയ റഫീഖ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ കാലിയ റഫീഖിനെ വധിക്കാന്‍ ഒരു യുവാവ് തോക്കുമായി എത്തിയതിന്റെ പേരില്‍ മറ്റൊരു കേസും നിലവിലുണ്ട്. മുത്തലിബ് വധത്തിന് ശേഷമാണ് കാലിയ റഫീഖിന്റെ സംഘവും കസായി അലിയുടെ സംഘവും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കാലിയ റഫീഖും കസായി അലിയും തമ്മിലുള്ള കൊലവിളി നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ മാസം ഉപ്പളയില്‍ ഇരു സംഘത്തില്‍ പെട്ടവര്‍ തമ്മില്‍ വെടിവെപ്പും നടന്നിരുന്നു. സംഭവത്തില്‍ രണ്ട് പേരെയും മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാടിന് തന്നെ ഭീഷണിയായ ഇരുവര്‍ക്കുമെതിരെ പോലീസ് കാപ്പ കേസും ചുമത്തിയിട്ടുണ്ട്.

ഉപ്പള ടൌണും പരിസരവും അധോലോകത്തിന്റെ പിടിയിലായതോടെ പൊതു സമൂഹത്തിന്റെ സ്വൈര്യ ജീവിതത്തിന് വന് ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്. തോക്കേന്തിയും വാള് ചുഴറ്റിയും കഠാരയുടെ മുള്മുനയില് ജനങ്ങളെ ഭയപ്പെടുത്തി നിര്ത്തുന്നവര്ക്കെതിരെ പോലീസിന് കര്ശന നടപടി എടുക്കാനാവുന്നില്ലെന്നും ആരോപണംഉയര്ന്നു കഴിഞ്ഞു. മണല്മാഫിയ സംഘങ്ങളും വര്ഗ്ഗീയ ഗുണ്ടകളും ഇളക്കിവിടുന്ന പ്രശ്നങ്ങളും ഉപ്പളയ്ക്ക് അന്യമല്ല. അധോ ലോക സംഘങ്ങള് മിക്കതിനും മുംബൈ, കര്ണാടക ബന്ധങ്ങളുമുണ്ട്. ക്രമസമാധാന പാലനത്തിന് കൂടുതല് പോലീസ് ഇല്ലാത്തതും അക്രമികള്ക്ക് അനുഗ്രഹമായി. ഉപ്പള കേന്ദ്രമാക്കി പ്രത്യേക പോലീസ് സ്റ്റേഷന് സ്ഥാപിക്കണമെന്ന റിപ്പോര്ട്ടും ഇനിയും നടപ്പായിട്ടില്ല.

Keywords: Kasaragod-news-uppala-news-achu

Post a Comment

0 Comments

Top Post Ad

Below Post Ad