Type Here to Get Search Results !

Bottom Ad

മുഖംമൂടി സംഘം ദമ്പതികളെ അക്രമിച്ച് മൂന്നര ലക്ഷം തട്ടി; ഒരാള്‍ പിടിയില്‍


ചീമേനി (www.evisionnews.in): മുഖംമൂടി സംഘം ദമ്പതികളെ കെട്ടിയിട്ട് കീഴ്‌പ്പെടുത്തി മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചു. ചീമേനി പെട്ടിക്കുണ്ടില്‍ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കെ.എന്‍.പി മുത്തലിബ് ഹാജി (76), ഭാര്യ മറിയം (68) എന്നിവരെയാണ് ഇരുമ്പ് വടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ബന്ദിയാക്കിപണം കൊള്ളയടിച്ചത്.

കവര്‍ച്ചാ സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുമ്പ് പെട്ടിക്കുണ്ടില്‍ താമസിച്ചിരുന്ന ഓട്ടപ്പടവിലെ മജീദാ (45)ണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ കുറ്റം സമ്മതിച്ചു. കൊള്ളക്കാരുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മുത്തലിബ് ഹാജിയേയും ഭാര്യ മറിയത്തേയും ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കവര്‍ച്ചാ സംഘത്തില്‍ മജീദിന് പുറമെ രണ്ട് തമിഴ്‌നാട്ടുകാരും ഉണ്ടെന്നാണ് ചീമേനി പോലീസിന് കിട്ടിയ വിവരം. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങി. വൃദ്ധ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസം. 


Keywords: Kasaragod-news-cheemeni-attack-theft-21

Post a Comment

0 Comments

Top Post Ad

Below Post Ad